l o a d i n g

ഗൾഫ്

വാടക വര്‍ധന നിരോധന നിയമം ലംഘിച്ചാല്‍ കനത്ത പിഴ ഈടാക്കുമെന്ന് സൗദി മുനിസിപ്പല്‍ മന്ത്രാലയം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 17, 2025

റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ വാടക വര്‍ധന നിരോധന നിയമം ലംഘിക്കുന്നവര്‍ക്കുള്ള പിഴകളും കര്‍ശന നടപടികളും മുനിസിപ്പല്‍ മന്ത്രാലയം പ്രഖ്യാപിച്ചു. 2030 വരെ റിയാദില്‍ വാടക വര്‍ധിപ്പിക്കാന്‍ പാടില്ല.

വാടക വര്‍ധനവിനുള്ള പിഴകള്‍:

ഒന്നാം തവണ: നിയമം ലംഘിച്ച് വാടക വര്‍ധിപ്പിച്ചാല്‍ രണ്ട് മാസത്തെ വാടക പിഴയായി നല്‍കണം.

കുറ്റം ആവര്‍ത്തിച്ചാല്‍: ആറ് മാസത്തെ വാടക പിഴയായി ഈടാക്കും.

വീണ്ടും ആവര്‍ത്തിച്ചാല്‍: ഒരു വര്‍ഷത്തെ വാടക പിഴയായി നല്‍കേണ്ടി വരും.

അഞ്ച് വര്‍ഷത്തിനിടെ എപ്പോള്‍ വാടക വര്‍ധിപ്പിച്ചാലും ഈ പിഴകള്‍ ബാധകമാകും.

കൂടുതല്‍ വാടക ലഭിക്കുന്നതിനായി കെട്ടിടത്തിലെ നിലവിലെ താമസക്കാരനെ ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ ആ നടപടി റദ്ദാക്കും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നഗരത്തിന്റെ പല ഭാഗങ്ങളിലും വാടക 200 ഇരട്ടി വരെ വര്‍ധിച്ച സാഹചര്യത്തില്‍, ഈ നീക്കം റിയാദിലെ പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകും.

അനുമതിയില്ലാത്ത പാര്‍ട്ടീഷ്യനുകള്‍ക്ക് പിഴ:

കെട്ടിടം അനുമതിയില്ലാതെ പാര്‍ട്ടീഷ്യന്‍ ചെയ്ത് വാടകയ്ക്ക് നല്‍കിയാല്‍ 5000 റിയാല്‍ മുതല്‍ കാല്‍ലക്ഷം (25,000) റിയാല്‍ വരെ പിഴ ഈടാക്കുമെന്ന് മുനിസിപ്പല്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. കെട്ടിടം പാര്‍ട്ടീഷ്യന്‍ ചെയ്യുന്നതിന് ലൈസന്‍സ് നിര്‍ബന്ധമാണ്. കെട്ടിടത്തിന്റെ സുരക്ഷ, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംവിധാനം, മുന്നിലെ പാര്‍ക്കിങ് സൗകര്യം എന്നിവ ഉറപ്പാക്കിയ ശേഷം മാത്രമാണ് പാര്‍ട്ടീഷ്യന്‍ ലൈസന്‍സ് അനുവദിക്കുന്നത്. ചട്ടം ലംഘിച്ചാല്‍ ആദ്യം മുന്നറിയിപ്പ് നോട്ടീസ് നല്‍കും. അതിനുശേഷവും ആവര്‍ത്തിച്ചാല്‍ പിഴ ഈടാക്കും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026