l o a d i n g

ഗൾഫ്

കെഎംസിസി സെക്യൂരിറ്റി സ്‌കീം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മക്കയില്‍ ആരംഭിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 18, 2025

മക്ക : സൗദി കെഎംസിസി സെക്യൂരിറ്റി സ്‌കീമിന്റെയും മക്ക കെഎംസിസി സെക്യൂരിറ്റി സ്‌കീമിന്റെയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മക്കയില്‍ ആരംഭിച്ചു. മക്ക കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി ഓഫീസില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ സൗദി കെഎംസിസി പ്രസിഡന്റ് കുഞ്ഞുമോന്‍ കാക്കിയ പ്രചാരണ യോഗം ഉദ്ഘാടനം ചെയ്തു

കഴിഞ്ഞ കാലങ്ങളില്‍ സൗദിയിലെ പ്രവാസി മലയാളികളെ ചേര്‍ത്ത് പിടിച്ച ഏറ്റവും വലിയ സുരക്ഷ പദ്ധതിയാണ് കെഎംസിസി അവതരിപ്പിക്കുന്നത്. ഇതിനകം സുരക്ഷ പദ്ധതിയില്‍ അംഗമായിരിക്കെ മരണപ്പെട്ട സൗദി പ്രവാസികള്‍ക്ക് കോടിക്കണക്കിന് രൂപയുടെ സഹായങ്ങളാണ് നല്‍കിയത്. മൂന്നു ലക്ഷം രൂപ മുതല്‍ 12 ലക്ഷം രൂപ വരെ മരണാനന്തര സഹായമായി സൗദി കെഎംസിസി സുരക്ഷ പദ്ധതിയിലൂടെ ലഭിക്കും. മക്ക കെഎംസിസി സുരക്ഷ പദ്ധതിയില്‍ അംഗമായിരിക്കെ മരണപ്പെടുന്ന പ്രവാസികള്‍ക്ക് നാലു ലക്ഷം രൂപയും വിവിധ ചികിത്സ സഹായങ്ങളും ലഭിക്കും.

ഡിസംബര്‍ 15 വരെ മക്കയിലെ പ്രവാസികള്‍ക്ക് ഈ രണ്ട് പദ്ധതിയിലും അംഗമാവാം. നാസര്‍ കിന്‍സാറ, മുഹമ്മദ് മൗലവി , കുഞ്ഞാപ്പ പൂക്കോട്ടൂര്‍, എംസി നാസര്‍ സക്കീര്‍ കാഞ്ഞങ്ങാട് ,ഷാഹിദ് പരേടത്ത് , ഇസ്സുദ്ധീന്‍ ആലുക്കല്‍ , സമീര്‍ കൊട്ടുകര എന്നിവര്‍ പങ്കെടുത്തു. മക്ക കെ എം സി സി ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂര്‍ സ്വാഗതവും മുസ്തഫ മലയില്‍ നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026