l o a d i n g

ഗൾഫ്

മഴ വൈകുന്നത് ഇന്‍ഫ്ളുവന്‍സ വൈറസ് വ്യാപനം കൂടാന്‍ കാരണമാകുമെന്ന് സൗദി വിദഗ്ധന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 18, 2025

റിയാദ്: മഴ വൈകുന്നത് ഇന്‍ഫ്ളുവന്‍സ വൈറസിന്റെ വ്യാപനത്തിന് കാരണമാകുമെന്ന് മുന്‍ ഖസിം യൂണിവേഴ്സിറ്റി കാലാവസ്ഥാ പ്രൊഫസര്‍ ഡോ. അബ്ദുല്ല അല്‍-മുസ്നാദ് പറഞ്ഞു. അന്തരീക്ഷത്തിലെ ഉയര്‍ന്ന ഈര്‍പ്പം വൈറസിന്റെ വ്യാപനത്തെ പരിമിതപ്പെടുത്തുമെന്നും, എന്നാല്‍ വരണ്ട കാലാവസ്ഥ വൈറസിന് കൂടുതല്‍ നേരം സജീവമായി നിലനില്‍ക്കാന്‍ സഹായകമാകുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഇന്ന് 'എക്‌സ്' പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അല്‍-മുസ്നാദ് ഈ വിവരങ്ങള്‍ പങ്കുവെച്ചത്. സൗദിയുടെ കിഴക്കന്‍, പടിഞ്ഞാറന്‍ മേഖലകള്‍, സറവാത്ത് മലനിരകള്‍ തുടങ്ങിയ തീരദേശങ്ങളിലും മഴ ലഭിക്കുന്ന പ്രദേശങ്ങളിലും രാജ്യത്തിന്റെ മധ്യമേഖല പോലുള്ള വരണ്ട പ്രദേശങ്ങളെ അപേക്ഷിച്ച് വൈറസിന്റെ വ്യാപനം കുറവായിരിക്കും. അന്തരീക്ഷ ഈര്‍പ്പം വൈറസ് കണികകള്‍ വായുവിലൂടെ പകരുന്നത് തടയുന്നതാണ് ഇതിന് കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വരണ്ട കാലാവസ്ഥമൂലം മൂക്കിലെയും തൊണ്ടയിലെയും കഫ ചര്‍മ്മങ്ങള്‍ വരണ്ടുപോവുകയും, ഇത് വൈറസുകളെ ചെറുക്കാനുള്ള അവയുടെ ശേഷി കുറയ്ക്കുകയും അണുബാധക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. മുറിക്കുള്ളില്‍ ഈര്‍പ്പം 40% ല്‍ കുറയാതെ നിലനിര്‍ത്തുന്നത് അണുബാധക്കുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്‍ഫ്ളുവന്‍സ വാക്സിനാണ് ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ മാര്‍ഗമെന്ന് അല്‍-മുസ്നാദ് എടുത്തുപറഞ്ഞു. ഓരോ വര്‍ഷവും പുതിയ വൈറസ് വകഭേദങ്ങള്‍ക്കനുസരിച്ച് വാക്സിന്‍ പരിഷ്‌കരിക്കുന്നതിനാല്‍, പ്രത്യേകിച്ച് പ്രായമായവര്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ തുടങ്ങിയ ദുര്‍ബല വിഭാഗക്കാര്‍ വര്‍ഷാവര്‍ഷം വാക്സിന്‍ എടുക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

വാക്സിനേഷനും മറ്റ് പ്രതിരോധ നടപടികളും പാലിക്കുന്നത് രോഗബാധയും അതിന്റെ സങ്കീര്‍ണ്ണതകളും കുറയ്ക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026