l o a d i n g

ഗൾഫ്

ഹിജാബ് വിവാദം: ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം - ദമാം-അല്‍ഖോബാര്‍ ഇസ്ലാഹി സെന്റര്‍ യൂത്ത് വിംഗ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 18, 2025

ദമാം: ഭാരതം ഒരു സ്വതന്ത്ര - മതേതരത്വ - റിപ്പബ്ലിക്കാണ് എന്നതും, ഓരോ പൗരനും തന്റെ മതവിശ്വാസം ആചരിക്കാനും - പ്രചരിപ്പിക്കാനും ഉള്ള അവകാശം ഭരണഘടന വകവച്ച് നല്‍കുന്ന മൗലികാവകാശങ്ങളില്‍ പെട്ടതാണ് എന്നതും ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കേണ്ടി വരുന്ന സാഹചര്യം രാജ്യത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്നുവെന്നതില്‍ ദമാം - അല്‍ഖോബാര്‍ ഇസ്ലാഹി സെന്റര്‍ യൂത്ത് വിംഗ് ആശങ്ക പ്രകടിപ്പിച്ചു. പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ മുസ്ലിം പെണ്‍കുട്ടിയുടെ ഹിജാബ് വിലക്കപ്പെട്ട സംഭവം അപലപനീയം ആണെന്നും, അത് ഒഴിവാക്കാന്‍ ആവശ്യപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ നേര്‍ക്ക് സ്‌കൂള്‍ മാനേജ്‌മെന്റ് നടത്തുന്ന ധിക്കാരപരമായ പ്രതികരണങ്ങള്‍ ഭരണകൂടത്തോടുള്ള വെല്ലുവിളിയാണെന്നും ദമ്മാം ഫൈസലിയയില്‍ സംഘടിപ്പിച്ച 'ഉണര്‍വ് 2.0' യുവജന സംഗമത്തില്‍ യൂത്ത് വിങ്ങ് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

അഹ്‌മദ് അസ്ലമിന്റെ ഖുര്‍ആന്‍ പഠനത്തോടുകൂടി ആരംഭിച്ച പരിപാടിയില്‍ അജ്മല്‍ ഫൗസാന്‍ അല്‍ ഹികമി, ഉസാമ ബിന്‍ ഫൈസല്‍ മദീനി, അബ്ദുല്ല അല്‍ ഹികമി, ഡോക്ടര്‍ അബ്ദുല്‍ കബീര്‍ എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. എന്‍ വി സാലിം അരീക്കോടിന്റെ നേതൃത്വത്തില്‍ നടന്ന പാനല്‍ ഡിസ്‌കഷനും, ദമാം ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഭാരവാഹികളായ ഫൈസല്‍ ഇമ്പിച്ചിക്കോയ, നൗഷാദ് തൊളിക്കോട്, യൂത്ത് വിംഗ് ഭാരവാഹികളായ മൂസാ ഖാന്‍ തിരുവനന്തപുരം, അബ്ദുസമദ് കരുനാഗപ്പള്ളി, അല്‍ഖോബാര്‍ യൂത്ത് വിങ് ഭാരവാഹികളായ സാബിത്ത് ഖോബാര്‍, അല്‍ അമീന്‍ പൊന്നാനി എന്നിവരുടെ സാന്നിധ്യവും ശ്രദ്ധേയമായി. അസാന്‍ മംഗലാപുരം നന്ദി പറഞ്ഞു. ദമാം, അല്‍ഖോബാര്‍ മേഖലയിലെ യുവജനങ്ങളുടെ വമ്പിച്ച പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026