l o a d i n g

ഗൾഫ്

അനുമതിയില്ലാതെ സ്ത്രീയുടെ ചിത്രം ഷെയര്‍ ചെയ്തു, 20000 ദിര്‍ഹം പിഴ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 19, 2025

അബുദാബി: അനുമതിയില്ലാതെ തന്റെ ചിത്രം ഓണ്‍ലൈനില്‍ പങ്കുവെച്ചെന്ന ഒരു സ്ത്രീയുടെ പരാതിയില്‍ അബുദാബി കോടതി പ്രതിക്ക് 20,000 ദിര്‍ഹം (ഏകദേശം 4.5 ലക്ഷം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു.

പരാതിക്കാരിയായ സ്ത്രീയുടെ ചിത്രങ്ങളും വീഡിയോകളും അവരുടെ സമ്മതമില്ലാതെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച പ്രതിയെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തുകയായിരുന്നു.
അബുദാബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതിയുടെ ഈ സുപ്രധാന വിധി 2025 ഒക്ടോബര്‍ 16-നാണ് പുറപ്പെടുവിച്ചത്. കേസിന്റെ ക്രിമിനല്‍, സിവില്‍ വശങ്ങള്‍ പരിശോധിച്ച ശേഷമാണ് കോടതി നടപടി.

പ്രതി ഒരു സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമില്‍ തന്റെ ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും പോസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് തനിക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കുകയും സല്‍പ്പേരിന് കോട്ടം വരുത്തുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് സ്ത്രീ സിവില്‍ കേസ് ഫയല്‍ ചെയ്തത്.

ഇയാള്‍ക്കെതിരെ നേരത്തെ ക്രിമിനല്‍ പരാതി ഫയല്‍ ചെയ്യുകയും, അബുദാബി ക്രിമിനല്‍ കോടതി ഇയാളെ സ്ത്രീയുടെ ഓണ്‍ലൈന്‍ സ്വകാര്യത ലംഘിച്ച കേസില്‍ ശിക്ഷിക്കുകയും ചെയ്തിരുന്നു. ഈ വിധി അപ്പീല്‍ കോടതി മാര്‍ച്ചില്‍ ശരിവെക്കുകയും തുടര്‍ അപ്പീലുകളൊന്നും ഇല്ലാത്തതിനെത്തുടര്‍ന്ന് അന്തിമമാവുകയും ചെയ്തിരുന്നു.

സ്വകാര്യതയുടെ ലംഘനം സ്ത്രീക്ക് ധാര്‍മികവും മാനസികവുമായ ദോഷമുണ്ടാക്കിയ തെറ്റായ നടപടിയാണെന്ന് സിവില്‍ കോടതി വിലയിരുത്തി. എങ്കിലും, നഷ്ടപരിഹാരം, സംഭവിച്ച നാശനഷ്ടങ്ങള്‍ക്ക് ആനുപാതികമായിരിക്കണം എന്നും കോടതി നിരീക്ഷിച്ചു.

മാനഹാനിക്കും സല്‍പ്പേരിനും നഷ്ടപരിഹാരമായി പരാതിക്കാരി 50,000 ദിര്‍ഹമാണ് ആവശ്യപ്പെട്ടതെങ്കിലും, സാമ്പത്തിക നഷ്ടമോ ദീര്‍ഘകാല സാമൂഹിക പ്രത്യാഘാതങ്ങളോ ഉണ്ടായതായി തെളിവുകള്‍ ഇല്ലാത്തതിനാല്‍, 20,000 ദിര്‍ഹം മതിയായ നഷ്ടപരിഹാരമായി കോടതി കണ്ടെത്തി. വൈകാരിക വേദന, മാനസിക ബുദ്ധിമുട്ട്, സല്‍പ്പേരിന് സംഭവിച്ച കോട്ടം എന്നിവക്ക് ഇത് മതിയാകുമെന്നും കോടതി വ്യക്തമാക്കി.

ഫെഡറല്‍ സിവില്‍ ട്രാന്‍സാക്ഷന്‍സ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 282 നെ ആശ്രയിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്. 'മറ്റൊരാള്‍ക്ക് ദോഷം വരുത്തുന്ന ഏത് പ്രവൃത്തിയും അത് ചെയ്ത വ്യക്തിയെ - നിയമപരമായി കഴിവില്ലെങ്കില്‍ പോലും - നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥനാക്കുന്നു' എന്നാണ് ഈ നിയമം അനുശാസിക്കുന്നത്.

വ്യക്തിഗത സ്വകാര്യത സംരക്ഷിക്കുന്നതില്‍ യുഎഇയുടെ കര്‍ശന നിലപാട് ഈ വിധി അടിവരയിടുന്നു. മറ്റൊരാളുടെ സമ്മതമില്ലാതെ അവരുടെ ഫോട്ടോകളോ വീഡിയോകളോ പ്രസിദ്ധീകരിക്കുന്നത് ക്രിമിനല്‍ ശിക്ഷയ്ക്കും സാമ്പത്തിക ബാധ്യതയ്ക്കും ഇടയാക്കുമെന്ന് ഇത് ഓര്‍മ്മിപ്പിക്കുന്നു.

സമ്മതമില്ലാതെ വ്യക്തിഗത ഡാറ്റ, ചിത്രങ്ങള്‍, വോയിസ് നോട്ടുകള്‍, സ്വകാര്യ സന്ദേശങ്ങള്‍, സ്‌ക്രീന്‍ഷോട്ടുകള്‍ എന്നിവ പങ്കുവെക്കുന്നത് ക്രിമിനല്‍ കുറ്റത്തിന് ഇടയാക്കാം. കുറ്റക്കാര്‍ക്ക് 500,000 ദിര്‍ഹം വരെ പിഴയും തടവും, ചില കേസുകളില്‍ വിദേശികള്‍ക്ക് നാടുകടത്തലും ലഭിക്കാമെന്ന് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026