l o a d i n g

ഗൾഫ്

48 വര്‍ഷം കുടുംബാംഗത്തെപ്പോലെ, പ്രവാസിയെ കണ്ണീരോടെ യാത്രയാക്കി സൗദി പൗരന്‍, യാത്രയയപ്പില്‍ നിറഞ്ഞത് സൗഹൃദത്തിന്റെ ആഴം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 19, 2025

ജിദ്ദ: 48 വര്‍ഷത്തെ തൊഴില്‍ ബന്ധത്തിനപ്പുറം കുടുംബബന്ധത്തിന്റെ ആഴം വ്യക്തമാക്കി സൗദി പൗരന്‍ തന്റെ തൊഴിലാളിക്ക് ഹൃദ്യമായ യാത്രയയപ്പ് നല്‍കി. അല്‍ അഫ്‌ലാജില്‍ താമസിക്കുന്ന ഹമദ് അബു ദാജിന്‍ എന്ന പൗരനും അദ്ദേഹത്തിന്റെ ഇന്ത്യക്കാരനായ തൊഴിലാളി അബ്ദുല്‍ ജബ്ബാറും തമ്മിലുള്ള വൈകാരിക ബന്ധം നാടിന് വിസ്മയമായി.

അബു ദാജിന്‍ കുടുംബത്തോടൊപ്പം ഏകദേശം അരനൂറ്റാണ്ടോളം ഉണ്ടായിരുന്ന അബ്ദുല്‍ ജബ്ബാറിന് യാത്രാമൊഴി നല്‍കാന്‍ നിരവധി നാട്ടുകാരാണ് തടിച്ചുകൂടിയത്. സമ്മാനങ്ങളും ആത്മാര്‍ത്ഥമായ ആശംസകളും നല്‍കി അവര്‍ ഈ നിമിഷത്തില്‍ പങ്കുചേര്‍ന്നു. സ്‌നേഹവും വിശ്വസ്തതയും നിറഞ്ഞതായിരുന്നു ഈ വിടവാങ്ങല്‍ നിമിഷം. സ്വന്തം കുടുംബാംഗത്തെപ്പോലെ കണ്ട തൊഴിലാളിക്ക് യാത്രയയപ്പ് നല്‍കുമ്പോള്‍ പൗരന്‍ ഹമദ് അബു ദാജിന് കണ്ണീരടക്കാനായില്ല.

അരനൂറ്റാണ്ടോളം നീണ്ട സൗഹൃദത്തിന്റെയും ബന്ധത്തിന്റെയും ആഴം പ്രതിഫലിക്കുന്ന ചടങ്ങായി ഇത് മാറി. പങ്കെടുത്തവര്‍ അബ്ദുല്‍ ജബ്ബാറിന് സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു.

'അബ്ദുല്‍ ജബ്ബാര്‍ വെറുമൊരു തൊഴിലാളിയായിരുന്നില്ല, 48 വര്‍ഷം ഞങ്ങളോടൊപ്പം ജീവിച്ച സഹോദരനും സുഹൃത്തുമായിരുന്നു. അദ്ദേഹത്തിന്റെ ഉന്നത സ്വഭാവഗുണങ്ങളും സത്യസന്ധതയും ആത്മാര്‍ത്ഥതയും ശ്രദ്ധേയമായിരുന്നു. ഈ ചടങ്ങ് അദ്ദേഹത്തോടുള്ള സൗഹൃദത്തിനും ഒരു കുടുംബമായി ഞങ്ങളെ ഒന്നിപ്പിച്ച കാലത്തിനുമുള്ള ഞങ്ങളുടെ നന്ദി പ്രകടിപ്പിക്കാന്‍ വേണ്ടിയുള്ളതായിരുന്നു- ഹമദ് അബു ദാജിന്‍ പറഞ്ഞു.

തന്റെ വികാരങ്ങള്‍ പങ്കുവെച്ചുകൊണ്ട് അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു: 'അബു ദാജിന്‍ കുടുംബത്തോടൊപ്പം പ്രവര്‍ത്തിച്ച 48 വര്‍ഷത്തിനിടയില്‍ ഞങ്ങള്‍ക്കിടയില്‍ ഒരു അഭിപ്രായവ്യത്യാസം പോലും ഉണ്ടായിട്ടില്ല. അദ്ദേഹം എന്നെ സ്വന്തം മക്കളില്‍ ഒരാളെപ്പോലെയാണ് കണ്ടത്. സൗദി അറേബ്യയില്‍ താമസിക്കുന്ന ആര്‍ക്കും ഇവിടുത്തെ ജനങ്ങളുടെ ഔദാര്യവും ദയയും അറിയാം. ഇത് നമ്മള്‍ വിദേശത്താണെന്നത് മറന്ന് സ്വന്തം ആളുകള്‍ക്കിടയിലാണെന്ന് തോന്നിപ്പിക്കും.'
ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സ് ബിസിനസ് രംഗത്താണ് ഹമദ് അബു ദാജിന്‍ കുടുംബം പ്രവര്‍ത്തിക്കുന്നത്. വ്യാപാരത്തിന്റെ പ്രധാന കാര്യങ്ങളെല്ലാം ജബ്ബാറാണ് നോക്കി നടത്തിയത്.

ഇത് വിശ്വസ്തതയുടെ അപൂര്‍വമായ മാതൃകയാണെന്നും, സൗദി സമൂഹം താമസക്കാരോട് പുലര്‍ത്തുന്ന മാനുഷിക മൂല്യങ്ങളും തത്വങ്ങളും ഇതില്‍ പ്രതിഫലിക്കുന്നുണ്ടെന്നും ചടങ്ങില്‍ സംബന്ധിച്ചവര്‍ അഭിപ്രായപ്പെട്ടു. സമൂഹത്തിലെ അംഗങ്ങള്‍ക്കിടയില്‍ സഹവര്‍ത്തിത്വത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും മനോഭാവം ഇത് വളര്‍ത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026