l o a d i n g

ഗൾഫ്

സൗദിക്ക് ഓപ്പണ്‍ എജ്യുക്കേഷനുള്ള അന്താരാഷ്ട്ര എക്സലന്‍സ് അവാര്‍ഡ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 20, 2025

റിയാദ്: ആഗോള വിദ്യാഭ്യാസ രംഗത്ത് സൗദി അറേബ്യയുടെ മുന്നേറ്റത്തിന് അംഗീകാരം. ഓപ്പണ്‍ എഡ്യൂക്കേഷനുള്ള അന്താരാഷ്ട്ര എക്സലന്‍സ് അവാര്‍ഡ് സൗദിക്ക് ലഭിച്ചു. ഇ-ലേണിങ് ദേശീയ കേന്ദ്രവുമായി ബന്ധമുള്ള 'ദേശീയ ഓപ്പണ്‍ വിദ്യാഭ്യാസ റിസോഴ്‌സസ്' ആണ് ഓപ്പണ്‍ എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്റെ ഈ അഭിമാനകരമായ പുരസ്‌കാരം ഏറ്റുവാങ്ങിയത്.

വിജ്ഞാനം പങ്കുവെക്കുന്നതിനും തുറന്ന വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും നല്‍കിയ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് ഈ അന്താരാഷ്ട്ര അവാര്‍ഡ്. 16 ലക്ഷം ഗുണഭോക്താക്കള്‍, 130-ല്‍ അധികം പങ്കാളി സ്ഥാപനങ്ങള്‍, 67,000-ത്തിലധികം ഓപ്പണ്‍ എഡ്യൂക്കേഷന്‍ റിസോഴ്‌സുകള്‍ എന്നിവയെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ബൃഹത്തായ പ്രവര്‍ത്തനങ്ങളാണ് സൗദിയെ ഈ നേട്ടത്തിന് അര്‍ഹമാക്കിയത്.

വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിലും എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിലും മനുഷ്യവിഭവ ശേഷിയില്‍ നിക്ഷേപം നടത്തുന്നതിലുമുള്ള സൗദിയുടെ ദീര്‍ഘവീക്ഷണമാണ് ഈ അവാര്‍ഡിലൂടെ കൂടുതല്‍ ശക്തിപ്പെടുന്നത്. വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലും ഇ-ലേണിംഗ്, ഓപ്പണ്‍ എഡ്യൂക്കേഷന്‍ മേഖലകളിലെ സൗദിയുടെ മുന്‍നിര സ്ഥാനം ഉറപ്പിക്കുന്നതിലും ഈ നേട്ടം നിര്‍ണായകമാണ്.

അമേരിക്ക, കാനഡ, സ്‌പെയിന്‍, ജര്‍മ്മനി, മെക്സിക്കോ തുടങ്ങിയ വികസിത രാജ്യങ്ങള്‍ക്കൊപ്പം ഈ അവാര്‍ഡ് പട്ടികയില്‍ സൗദിയും ഇടം നേടിയെന്നത് ശ്രദ്ധേയമാണ്. വിദ്യാഭ്യാസ മേഖലയ്ക്ക് രാജ്യഭരണം നല്‍കുന്ന അചഞ്ചലമായ പിന്തുണയുടെയും, ഗുണനിലവാരമുള്ള വിദ്യാഭ്യാസ വിഭവങ്ങള്‍ ആഗോളതലത്തില്‍ മത്സരാധിഷ്ഠിതമായ ഒരു വിജ്ഞാന സമൂഹത്തിന് വേണ്ടി എല്ലാവര്‍ക്കും ലഭ്യമാക്കാനുള്ള സൗദിയുടെ പ്രതിബദ്ധതയുടെയും സാക്ഷ്യപത്രമാണ് ഈ അന്താരാഷ്ട്ര പുരസ്‌കാരം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026