l o a d i n g

ഗൾഫ്

നിയമം തെറ്റിച്ചോടുന്ന ബൈക്കുകള്‍ക്ക് പിന്നാലെ പോലീസ്, സൗദിയില്‍ 6,043 മോട്ടോര്‍ സൈക്കിളുകള്‍ പിടിച്ചെടുത്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 20, 2025

റിയാദ്: റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ഗതാഗത നിയമലംഘനങ്ങള്‍ കുറയ്ക്കുന്നതിനുമായി സൗദി അറേബ്യയിലെ ട്രാഫിക് വകുപ്പുകള്‍ നടത്തിയ ഫീല്‍ഡ് കാമ്പയിനില്‍ നിയമലംഘനം നടത്തിയ 6,043 മോട്ടോര്‍ സൈക്കിളുകള്‍ പിടിച്ചെടുത്തു. 2025 ഒക്ടോബര്‍ 12 ഞായറാഴ്ച മുതല്‍ ഒക്ടോബര്‍ 18 ശനിയാഴ്ച വരെയായിരുന്നു ഈ തീവ്രമായ പരിശോധന.

ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്ന മോട്ടോര്‍ സൈക്കിളുകള്‍ കണ്ടുകെട്ടുക എന്ന ലക്ഷ്യത്തോടെ രാജ്യത്തുടനീളം ഈ കാമ്പയിന്‍ നടപ്പാക്കി.

ഏറ്റവും കൂടുതല്‍ മോട്ടോര്‍ സൈക്കിളുകള്‍ പിടിച്ചെടുത്തത് റിയാദില്‍ നിന്നാണ് 2,625 എണ്ണം. രണ്ടാം സ്ഥാനത്ത് ജിദ്ദയാണ് 1,932 എണ്ണം. കിഴക്കന്‍ പ്രവിശ്യയില്‍ 511 മോട്ടോര്‍ സൈക്കിളുകളാണ് പിടിച്ചെടുത്തത്.

മക്ക, മദീന, താഇഫ്, ഖസീം, അസീര്‍, തബൂക്ക് ഉള്‍പ്പെടെയുള്ള മറ്റ് പ്രദേശങ്ങളില്‍നിന്നും നിയമലംഘനം നടത്തിയ മോട്ടോര്‍ സൈക്കിളുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

അനധികൃതമായ ഗതാഗത രീതികള്‍ തടയുന്നതിനും നിയമലംഘകര്‍ക്കെതിരെ നടപടിയെടുക്കുന്നതിനും റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഇത്തരം കാമ്പയിനുകളെന്ന് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കാനുള്ള സാധ്യതകള്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും, എല്ലാവര്‍ക്കും സുരക്ഷിതമായ യാത്രാ അന്തരീക്ഷം ഉറപ്പാക്കാന്‍ നിയമങ്ങളും നിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്നും ട്രാഫിക് വിഭാഗം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026