l o a d i n g

ഗൾഫ്

ഗള്‍ഫിന്റെ ആകാശത്ത് ഇന്നു രാത്രി ഉല്‍ക്കാവര്‍ഷം, അപൂര്‍വ പ്രതിഭാസം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 20, 2025

റിയാദ്: സൗദി അടക്കമുള്ള ഫ് രാജ്യങ്ങളുടെയും അറബ് മേഖലയുടെയും ആകാശം ഇന്ന് രാത്രി അപൂര്‍വമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. ഒറിയോണിഡ് ഉല്‍ക്കാവര്‍ഷം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തുകയാണ്. കിഴക്ക്-തെക്ക് ദിശയില്‍, പ്രഭാതത്തിന് തൊട്ടുമുമ്പ് ഉല്‍ക്കാവര്‍ഷത്തിന്റെ പ്രഭവസ്ഥാനം ആകാശത്ത് ഉയര്‍ന്ന നിലയില്‍ കാണപ്പെടുന്ന സമയത്ത് ഇത് വ്യക്തമായി നിരീക്ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇത്തവണ ഉല്‍ക്കാവര്‍ഷം നിരീക്ഷിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ അതീവ അനുയോജ്യമാണെന്ന് ജിദ്ദ അസ്ട്രോണമിക്കല്‍ സൊസൈറ്റി തലവന്‍ എഞ്ചിനീയര്‍ മാജിദ് അബു സഹ്ര വിശദീകരിച്ചു. സൂര്യോദയത്തിന് മുന്‍പ് ചന്ദ്രന്‍ അസ്തമിക്കുന്നതിനാല്‍ ആകാശം ഇരുണ്ടതായിരിക്കും. ഇത് ഉല്‍ക്കകളെ വ്യക്തമായി കാണാന്‍ സഹായിക്കും. ഒക്ടോബര്‍ 2 മുതല്‍ നവംബര്‍ 7 വരെയാണ് സാധാരണയായി ഒറിയോണിഡ് ഉല്‍ക്കാവര്‍ഷം സജീവമാകുന്നത്.

ഒറിയോണിഡ് ഉല്‍ക്കാവര്‍ഷം ഇടത്തരം വലിപ്പമുള്ള ഉല്‍ക്കാവര്‍ഷമാണ്. നഗരവെളിച്ചത്തില്‍ നിന്ന് അകന്ന സ്ഥലങ്ങളില്‍, മണിക്കൂറില്‍ ഏകദേശം 20 ഉല്‍ക്കകള്‍ വരെ കാണാന്‍ സാധിക്കുമെന്ന് മാജിദ് അബു സഹ്ര അറിയിച്ചു.

ഈ ഉല്‍ക്കാവര്‍ഷത്തിന്റെ ഉറവിടം ഹാലിയുടെ ധൂമകേതുവാണ്. 2061 ജൂലൈയില്‍ ഈ ധൂമകേതു വീണ്ടും സൂര്യനെ സമീപിക്കും. ചില ഉല്‍ക്കകള്‍ കത്തിയെരിയുമ്പോള്‍ തിളക്കമുള്ള വാലുകള്‍ അവശേഷിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇത് നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയും.

ഈ മനോഹരമായ കാഴ്ച കാണാന്‍ ടെലസ്‌കോപ്പോ ബൈനോക്കുലറുകളോ ആവശ്യമില്ല. ഇരുട്ടുള്ളതും വിശാലമായ ആകാശമുള്ളതുമായ ഒരിടം തിരഞ്ഞെടുക്കുക. ആകാശ നിരീക്ഷണം ഇഷ്ടപ്പെടുന്നവര്‍ക്കും കുടുംബങ്ങള്‍ക്കും രാജ്യത്തിന്റെ ആകാശത്ത് ഈ അതുല്യമായ കാഴ്ച ആസ്വദിക്കാനുള്ള മികച്ച അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026