l o a d i n g

ഗൾഫ്

ഷെന്‍കന്‍ വിസ ലഭിച്ചവരില്‍ സൗദി പൗരന്മാര്‍ മുന്നില്‍; ജിസിസി പൗരന്മാര്‍ക്ക് അഞ്ചു വര്‍ഷത്തെ വിസ ഇളവ് വന് വിജയം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 23, 2025

ബ്രസ്സല്‍സ്: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അനുവദിച്ച ഷെന്‍കന്‍ വിസകളുടെ എണ്ണത്തില്‍ സൗദി പൗരന്മാര്‍ ഒന്നാം സ്ഥാനത്ത് എത്തിയതായി യൂറോപ്യന്‍ യൂണിയന്റെ ബ്രസ്സല്‍സിലെ പ്രസ് ഓഫീസില്‍ നിന്നുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ആകെ 4,70,888 ഷെന്‍കന്‍ വിസകളാണ് സൗദി പൗരന്മാര്‍ക്ക് ലഭിച്ചത്.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം ഷെന്‍കന്‍ വിസ നേടിയ മൊത്തം ഗള്‍ഫ് പൗരന്മാരുടെ എണ്ണം 7,75,680 ആണ്. അനുവദിച്ച വിസകളില്‍ 60.7% വിസകളും സൗദി പൗരന്മാര്‍ക്കാണ് ലഭിച്ചത്. 29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഷെന്‍കന്‍ മേഖലയില്‍ 45 കോടിയിലധികം ആളുകള്‍ക്ക് അതിര്‍ത്തി പരിശോധനകളില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കാന്‍ സാധിക്കും. ഇതില്‍ 27 യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളും ഉള്‍പ്പെടുന്നു.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍, യൂറോപ്യന്‍ കമ്മീഷന്‍ ജി.സി.സി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍-എന്‍ട്രി ഷെന്‍കന്‍ വിസ അനുവദിച്ചുകൊണ്ട് ചരിത്രപരമായ തീരുമാനം എടുത്തിരുന്നു. ഇത് വിസ കാലാവധി ഒഴിവാക്കിയതിന് തുല്യമാണെന്ന് സൗദി അറേബ്യയിലെ യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍ ക്രിസ്റ്റോഫ് ഫാര്‍നോ അഭിപ്രായപ്പെട്ടു. ഇത് യൂറോപ്പിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പവും സൗകര്യപ്രദവുമാക്കും.

'അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ നടപ്പിലാക്കുന്നത് യൂറോപ്യന്‍ യൂണിയനും ഗള്‍ഫ് സഹകരണ കൗണ്‍സിലുമായിട്ടുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ്. ഇത് യൂറോപ്പിലുടനീളമുള്ള വിനോദസഞ്ചാര പ്രവാഹം വര്‍ദ്ധിപ്പിക്കുമെന്നും വരുമാനം കൂട്ടുമെന്നും പ്രതീക്ഷിക്കുന്നു. ഗള്‍ഫ് പങ്കാളികളുമായുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള യൂറോപ്യന്‍ യൂണിയന്റെ പ്രതിബദ്ധതയാണ് ഇത് എടുത്തു കാണിക്കുന്നത്,' അദ്ദേഹം പറഞ്ഞു.

ഷെന്‍കന്‍ വിസ നേടിയ പൗരന്മാരുടെ എണ്ണത്തില്‍ 1,57,790 വിസകളുമായി കുവൈറ്റ് രണ്ടാം സ്ഥാനത്തെത്തി. 86,500 വിസകളോടെ ഖത്തര്‍ മൂന്നാം സ്ഥാനത്തും, 39,300 വിസകളുമായി ഒമാന്‍ നാലാം സ്ഥാനത്തുമാണ്. 21,170 ഷെന്‍കന്‍ വിസ നേടിയ ബഹ്റൈനാണ് അഞ്ചാം സ്ഥാനത്ത്. അതേസമയം, യുഎഇ പൗരന്മാര്‍ക്ക് വിസയില്ലാതെ 180 ദിവസം വരെ ഷെന്‍കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതിയുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026