l o a d i n g

ഗൾഫ്

സൗദി ടൂറിസം: ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചാല്‍ 2,50,000 റിയാല്‍ പിഴ; പുതിയ നിയമം നിലവില്‍ വന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 23, 2025

റിയാദ്: ടൂറിസം മേഖലയിലെ നിയമലംഘനങ്ങള്‍ക്കുള്ള പിഴ വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള പുതിയ പരിഷ്‌കരണം നിലവില്‍ വന്നു. ടൂറിസം മന്ത്രാലയത്തില്‍നിന്ന് സാധുവായ ലൈസന്‍സില്ലാതെ ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി സൗകര്യങ്ങള്‍ (താമസ കേന്ദ്രങ്ങള്‍) പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പിഴയാണ് കുത്തനെ വര്‍ദ്ധിപ്പിച്ചത്.

പ്രധാന മാറ്റങ്ങള്‍ ഇവയാണ്:

1. ലൈസന്‍സില്ലാത്ത പ്രവര്‍ത്തനത്തിന് പിഴ വര്‍ദ്ധനവ്:

മക്ക, മദീന, റിയാദ്, ജിദ്ദ, ഖോബാര്‍ എന്നീ പ്രധാന നഗരങ്ങളിലും, നിയോം, റെഡ് സീ, ദിരിയ, അമാല, ഖിദ്ദിയ തുടങ്ങിയ മെഗാ-പ്രോജക്റ്റ് കേന്ദ്രങ്ങളിലും സ്ഥിതിചെയ്യുന്ന ഒന്നാം വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി സൗകര്യങ്ങള്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചാല്‍ പിഴ 50,000 റിയാലില്‍നിന്ന് 2,50,000 റിയാലായി വര്‍ദ്ധിപ്പിച്ചു. ലംഘനം പരിഹരിക്കുന്നത് വരെ ഈ സൗകര്യങ്ങള്‍ സ്ഥിരമായി അടച്ചുപൂട്ടുകയും ചെയ്യും.

തായിഫ്, ദമാം, അബ്ഹ, ജിസാന്‍, തബൂക്ക്, ഹൈല്‍, ബുറൈദ, ഖമീസ് മുഷൈത്ത്, ജുബൈല്‍, നജ്റാന്‍, യാന്‍ബു, ഹഫര്‍ അല്‍ ബാത്തിന്‍, അല്‍ ബഹ, അല്‍ ഹുഫൂഫ്, സകാക്ക എന്നീ നഗരങ്ങളില്‍ സ്ഥിതിചെയ്യുന്ന രണ്ടാം വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സൗകര്യങ്ങള്‍ക്കുള്ള പിഴ 50,000 റിയാലില്‍ നിന്ന് 1,50,000 റിയാലായും വര്‍ദ്ധിപ്പിച്ചു.

2. ലൈസന്‍സ് ദുരുപയോഗം:

ലൈസന്‍സ് മൂന്നാം കക്ഷികളെ ഉപയോഗിക്കാന്‍ അനുവദിക്കുന്നതിനുള്ള പിഴ ഒന്നാം വിഭാഗം മേഖലകളില്‍ 60,000 റിയാലും, രണ്ടാം വിഭാഗം മേഖലകളില്‍ 55,000 റിയാലുമായി വര്‍ദ്ധിപ്പിച്ചു (മുന്‍പ് ഇത് 50,000 റിയാലായിരുന്നു).

3. പരിശോധകരെ തടസ്സപ്പെടുത്തുന്നതിനുള്ള പിഴ:

പരിശോധന ചുമതലകള്‍ നിര്‍വ്വഹിക്കുന്നതില്‍നിന്ന് ഇന്‍സ്‌പെക്ടര്‍മാരെ തടയുന്ന ടൂറിസ്റ്റ് സൗകര്യങ്ങള്‍ക്കുള്ള പിഴ ഒന്നാം വിഭാഗത്തില്‍ 5,000 റിയാലില്‍നിന്ന് 10,000 റിയാലായും, രണ്ടാം വിഭാഗത്തില്‍ 5,000 റിയാലില്‍ നിന്ന് 7,000 റിയാലായും ഇരട്ടിയാക്കി.

ഫോണ്‍ കോളുകള്‍ക്കും ഇമെയിലുകള്‍ക്കും വിനോദസഞ്ചാരിയുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് അറബിയിലും ഇംഗ്ലീഷിലും മറുപടി നല്‍കാത്തതിന് മന്ത്രാലയം പുതിയ പിഴകള്‍ ഏര്‍പ്പെടുത്തി. ബുധനാഴ്ച മുതലാണ് ഈ നിയമലംഘനങ്ങളുടെയും പിഴകളുടെയും ഷെഡ്യൂളിലെ ഭേദഗതികള്‍ പ്രാബല്യത്തില്‍ വന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026