l o a d i n g

ഗൾഫ്

നോട്ടിംഗാമില്‍ കാണാതായ കോട്ടയം സ്വദേശി സ്റ്റീഫന്‍ ജോര്‍ജ്ജിനെ സ്വാന്‍സിയില്‍ കണ്ടെത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 24, 2025

നോട്ടിംഗാം: അഞ്ചു ദിവസത്തെ ആശങ്കകള്‍ക്കും ആകാംഷകള്‍ക്കുമൊടുവില്‍ നോട്ടിംഗാമില്‍ നിന്ന് കാണാതായ മലയാളി ഗൃഹനാഥനെ കണ്ടെത്തി. കോട്ടയം സ്വദേശിയായ സ്റ്റീഫന്‍ ജോര്‍ജ്ജിനെയാണ് (40) ലോക്കല്‍ പോലീസും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഊര്‍ജ്ജിതമായി നടത്തിയ അന്വേഷണത്തിനൊടുവില്‍ സ്വാന്‍സിയില്‍ നിന്ന് കണ്ടെത്തിയത്.

കഴിഞ്ഞ ഞായറാഴ്ച മുതല്‍ സ്റ്റീഫനെ കാണാതായത് കുടുംബത്തെയും യുകെയിലെ മലയാളി സമൂഹത്തെയും വലിയ ദുഃഖത്തിലാക്കിയിരുന്നു. സാധ്യമായ ഇടങ്ങളിലെല്ലാം കുടുംബം തിരച്ചില്‍ നടത്തുകയും പ്രദേശത്തെ മലയാളികളുടെ സഹായത്തോടെ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും മാധ്യമങ്ങള്‍ വഴിയും വിവരങ്ങള്‍ കൈമാറി അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തിരുന്നു. ഈ ശ്രമങ്ങള്‍ക്കൊടുവിലാണ് ആശ്വാസകരമായ വാര്‍ത്ത തേടിയെത്തിയത്.

പിസ ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന സ്റ്റീഫന്‍ ഞായറാഴ്ച പതിവുപോലെ സൈക്കിളില്‍ ജോലിക്ക് പോയതായിരുന്നു. എന്നാല്‍ ജോലി സ്ഥലത്ത് എത്താതിരുന്നതോടെയാണ് സ്ഥാപന അധികൃതര്‍ വീട്ടുകാരെ വിവരമറിയിച്ചത്. സ്റ്റീഫന്റെ സഞ്ചാര വഴികളെക്കുറിച്ച് ഒരു സൂചനയും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പോലീസ് പൊതുജന സഹായം തേടുകയായിരുന്നു.

പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും, പൊതുജനങ്ങളുടെയും മലയാളി സമൂഹത്തിന്റെയും സഹായവുമാണ് സ്റ്റീഫനിലേക്ക് വേഗത്തില്‍ എത്താന്‍ സഹായിച്ചത്. ഈ ദുരിത സമയത്ത് കുടുംബത്തിന് ആശ്വാസമേകാനും സഹായങ്ങള്‍ നല്‍കാനും നിരവധി മലയാളികള്‍ രംഗത്തെത്തിയിരുന്നു. ഏതാനും വര്‍ഷം മുമ്പാണ് കോട്ടയം സ്വദേശിയായ സ്റ്റീഫന്‍ യുകെയില്‍ എത്തിയത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026