l o a d i n g

ഗൾഫ്

സൗദി ദേശീയ വനവത്കരണ സീസണിന് ഇന്ന് ആരംഭം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 26, 2025

റിയാദ്: ഈ വര്‍ഷത്തെ സൗദി ദേശീയ വനവത്കരണ സീസണിന് ഇന്നു തുടക്കം കുറിക്കും. 'ദേശീയ വനവത്കരണ പരിപാടി'യുടെ ആഭിമുഖ്യത്തില്‍ 'ഒരു കൈ നടുന്നു, ഒരു നാട് തളിര്‍ക്കുന്നു' മുദ്രാവാക്യത്തിലാണ് ഈ വര്‍ഷത്തെ സീസണ്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്നത്. രാജ്യമൊട്ടാകെ മരംനടല്‍ സംസ്‌കാരം പ്രോത്സാഹിപ്പിക്കുക, സൗദി ഗ്രീന്‍ ഇനിഷ്യേറ്റീവിന്റെ ലക്ഷ്യങ്ങള്‍ നേടുന്നതിന് സംഭാവന നല്‍കുക, സസ്യജാലങ്ങളുടെ വളര്‍ച്ച ഉറപ്പാക്കുക, മണ്ണിന്റെ ശോഷണം കുറയ്ക്കുക, എന്നിവയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ വര്‍ഷം നടന്ന ആദ്യ ദേശീയ മരം നടല്‍ സീസണ്‍ രാജ്യത്തുടനീളം വലിയ നേട്ടങ്ങള്‍ കൈവരിച്ചതായി ദേശീയ വനവത്കരണ പരിപാടി വെളിപ്പെടുത്തി. നട്ടുപിടിപ്പിച്ച മരങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുക, നശിച്ച ഭൂമിയെ പുനഃസ്ഥാപിക്കുക, സാമൂഹിക പങ്കാളിത്തത്തിന്റെ വ്യാപ്തി വികസിപ്പിക്കുക, സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കിടയിലും പാരിസ്ഥിതിക അവബോധം വളര്‍ത്തുക എന്നിവക്കു വനവല്‍ക്കരണ പരിപാടി സഹായകരമായി. സുസ്ഥിരത എന്ന ആശയം ഏകീകരിക്കുകയും സസ്യജാലങ്ങളെ സംരക്ഷിക്കുന്നതിലും വികസിപ്പിക്കുന്നതിലും എല്ലാ മേഖലകളുടെയും സമൂഹത്തിലെ അംഗങ്ങളുടെയും പങ്ക് ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഒരു പാരിസ്ഥിതിക, സാമൂഹിക മുന്നേറ്റമാണ് ദേശീയ മരം നടല്‍ സീസണ്‍. ഇത് വിഷന്‍ 2030-ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026