l o a d i n g

ഗൾഫ്

ആരോഗ്യമേഖലയില്‍ വമ്പന്‍ കുതിപ്പ്: സൗദി ഗ്ലോബല്‍ ഹെല്‍ത്ത് ഫോറത്തില്‍ 124 ബില്യണ്‍ റിയാലിന്റെ പ്രഖ്യാപനങ്ങളും കരാറുകളും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 27, 2025

റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് വടക്ക് മല്‍ഹമിലെ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ന് ആരംഭിച്ച നടന്ന ഗ്ലോബല്‍ ഹെല്‍ത്ത് ഫോറം, ആരോഗ്യ മേഖലയില്‍ നിരവധി പുതിയ പദ്ധതികള്‍ക്കും കരാറുകള്‍ക്കും സാക്ഷ്യം വഹിച്ചു. ഈ വര്‍ഷം പ്രഖ്യാപിച്ച പദ്ധതികളുടെയും കരാറുകളുടെയും ആകെ മൂല്യം 124 ബില്യണ്‍ റിയാല്‍ കവിയുമെന്ന് സൗദി ആരോഗ്യ മന്ത്രി ഫഹദ് അല്‍-ജലജെല്‍ ഫോറത്തിന്റെ ഉദ്ഘാടന വേളയില്‍ വ്യക്തമാക്കി.

ദേശീയ ആരോഗ്യ സുരക്ഷയെ പിന്തുണക്കുന്നതിനും പ്രാദേശിക ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള തന്ത്രപരമായ നീക്കമായി, സൗദി കമ്പനിയായ 'ലിവേര' അന്താരാഷ്ട്ര കമ്പനികളായ സനോഫി, മെര്‍ക്ക്, ഫൈസര്‍ എന്നിവയുമായി സഹകരിച്ച് നിരവധി വാക്‌സിനുകളുടെ ഉത്പാദനം രാജ്യത്ത് തന്നെ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതായി മന്ത്രി അല്‍-ജലജെല്‍ സ്ഥിരീകരിച്ചു.

ഡിജിറ്റല്‍ പരിഹാരങ്ങള്‍ വികസിപ്പിക്കുകയും രോഗനിര്‍ണയത്തിന്റെയും ആരോഗ്യ പരിപാലനത്തിന്റെയും ഗുണമേന്മ മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഹ്യൂമണ്‍, ലീന്‍ എന്നിവയുമായി സഹകരിച്ച് ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡോക്ടര്‍ക്ക് ക്ലിനിക്കല്‍ ട്രയല്‍ ആരംഭിച്ചതായും മന്ത്രി പ്രഖ്യാപിച്ചു.

ഫോറത്തില്‍ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലായി പുതിയ മെഡിക്കല്‍ പദ്ധതികള്‍ക്ക് തുടക്കമായി. പ്രമുഖ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളുടെ വിപുലീകരണ പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു.

മുവസാത് ഹെല്‍ത്ത്കെയര്‍ ജിദ്ദ, യാമ്പു, അബ്ഹ, അല്‍-അഹ്സ, ഖത്തീഫ്, ഖോബാര്‍ എന്നിവിടങ്ങളില്‍ പുതിയ ആശുപത്രികള്‍ നിര്‍മ്മിക്കുന്നതിനായി 5 ബില്യണ്‍ റിയാല്‍ നിക്ഷേപം പ്രഖ്യാപിച്ചു.

നാഷണല്‍ ലൈഫ് ഹോസ്പിറ്റല്‍ 7 ബില്യണ്‍ റിയാല്‍ നിക്ഷേപത്തില്‍, തങ്ങളുടെ ശേഷി 4,000-ല്‍ അധികം കിടക്കകളോടുകൂടിയ 15 ആശുപത്രികളായി വികസിപ്പിക്കാനുള്ള പദ്ധതി വെളിപ്പെടുത്തി.

അല്‍-രാജ്ഹി മെഡിക്കല്‍ 4 ബില്യണ്‍ റിയാല്‍ വരെ നിക്ഷേപത്തില്‍ ഒരു പുതിയ സ്‌പെഷ്യലൈസ്ഡ് ഹെല്‍ത്ത്കെയര്‍ സെന്റര്‍ സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചു.

ആരോഗ്യ സംരക്ഷണ മേഖലയില്‍ പ്രാദേശിക നേതൃത്വം നേടുന്നതിനും വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും വേണ്ടിയുള്ള രാജ്യത്തിന്റെ ശ്രമങ്ങളെയാണ് ഗ്ലോബല്‍ ഹെല്‍ത്ത് ഫോറത്തിന്റെ നിലവിലെ പതിപ്പ് പ്രതിഫലിപ്പിക്കുന്നത്. ജീവിതനിലവാരം ഉയര്‍ത്തുന്ന ഒരു സംയോജിതവും സുസ്ഥിരവുമായ ആരോഗ്യ സംരക്ഷണ മേഖല കെട്ടിപ്പടുക്കുന്നതിനും വൈദ്യശാസ്ത്രം, ആരോഗ്യപരിപാലനം, നവീകരണം തുടങ്ങിയ മേഖലകളില്‍ മുന്നിട്ട് നില്‍ക്കുന്നതിനും ഈ പദ്ധതികള്‍ സഹായിക്കും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026