l o a d i n g

ഗൾഫ്

ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് കോണ്‍ഫറന്‍സിന് റിയാദില്‍ തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 28, 2025

റിയാദ്: ഒമ്പതാമത് ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് കോണ്‍ഫറന്‍സിന് റിയാദില്‍ തുടക്കമായി. 'സമൃദ്ധിയുടെ താക്കോല്‍, വളര്‍ച്ചയുടെ പുതിയ അതിര്‍ത്തികള്‍ തുറക്കല്‍' പ്രമേയത്തില്‍ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര സമ്മേളന കേന്ദ്രത്തില്‍ ആരംഭിച്ച സമ്മേളനം ഒക്ടോബര്‍ 30 വരെ തുടരും. നിരവധി ചിന്തകരുമായും വിദഗ്ധരുമായും ആശയങ്ങളും അനുഭവങ്ങളും ചര്‍ച്ച ചെയ്യുന്നതിനും കൈമാറുന്നതിനുമായി അടച്ചിട്ട സെഷനുകളോടെയാണ് സമ്മേളനം ആരംഭിച്ചത്.

സൗദി അറേബ്യയിലെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിലാണ് ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് നടക്കുന്നത്. തുടര്‍ച്ചയായി നാലാം
സൗദിയുടെ ഏറ്റവും വലിയ പ്രീമിയം നിക്ഷേപ സമ്മേളനമാണ് ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ്. ലോകത്തെ കോടീശ്വരന്മാര്‍, ബിസിനസുകാര്‍, ശാസ്ത്രജ്ഞര്‍, ചിന്തകര്‍ എന്നിവര്‍ സംഗമത്തില്‍ ഒത്തുചേരും. ആഗോള തലത്തിലെ വെല്ലുവിളികളും പരിഹാരവും തേടും. ഇതിന്റെ ഭാഗമായി സൗദിയുമായി ലോകോത്തര കമ്പനികളുടെ കരാര്‍ ഒപ്പുവെക്കലും നടക്കും.
ഇത്തവണ ഇന്ത്യന്‍ മന്ത്രിമാര്‍ക്ക് പുറമെ ഇന്ത്യക്കാര്‍ക്കായി പ്രത്യേക സെഷനും എഫ്‌ഐഐയിലുണ്ടാകും.

കോര്‍പറേറ്റ് കാലാവസ്ഥ പ്രകടനം അളക്കുന്നതില്‍ കാര്‍ബണ്‍ അക്കൗണ്ടിങ് നവീകരണത്തിന്റെ സംഭാവനകള്‍, ക്രിപ്റ്റോ കറന്‍സി ഇന്‍ഫ്രാസ്ട്രക്ചര്‍, ആഗോള സാമ്പത്തിക വ്യവസ്ഥയെ നിര്‍വചിക്കുന്നതില്‍ അതിന്റെ പങ്ക്, ക്വാണ്ടം കമ്പ്യൂട്ടിങ്ങും വരുമാനവും, ഭാവിയിലേക്കുള്ള നേതൃത്വത്തില്‍ നിക്ഷേപം ഉല്‍പാദനക്ഷമതയില്‍ കൃത്രിമബുദ്ധിയുടെയും റോബോട്ടിക്‌സിന്റെയും സ്വാധീനം, വര്‍ധിച്ചുവരുന്ന അസമത്വത്തിനിടയില്‍ സമ്പത്ത് സൃഷ്ടിക്കല്‍, വിഭവ ദൗര്‍ലഭ്യത്തിന്റെ ഭൗമസാമ്പത്തിക പ്രത്യാഘാതങ്ങള്‍, ഭാവിയിലെ തൊഴില്‍ ശക്തിയെ പുനര്‍നിര്‍മ്മിക്കുന്ന ജനസംഖ്യാപരമായ മാറ്റങ്ങള്‍, സാമ്പത്തിക വളര്‍ച്ചയും പരിസ്ഥിതി സുസ്ഥിരതയും സന്തുലിതമാക്കുന്നതിനുള്ള തന്ത്രങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.

250 സംവാദ സെഷനുകളുണ്ടാകും. 8000ത്തിലധികം പങ്കാളികളും 650 പ്രമുഖ പ്രഭാഷകരും സമ്മേളനത്തില്‍ പങ്കെടുക്കും. 20 ലധികം രാഷ്ട്രത്തലവന്മാര്‍, വൈസ് പ്രസിഡന്റുമാര്‍, ഫണ്ട് മേധാവികള്‍, സി.ഇ.ഒമാര്‍, സാങ്കേതികവിദ്യ, ഊര്‍ജം, ആരോഗ്യ സംരക്ഷണം, കാലാവസ്ഥ, ധനകാര്യം, സംസ്‌കാരം എന്നീ മേഖലകളിലെ നേതാക്കള്‍ തുടങ്ങിയവര്‍ ഇതിലുള്‍പ്പെടും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026