l o a d i n g

ഗൾഫ്

സി.പി.എം കഴിച്ച പഴത്തിന്റെ തൊലി വാങ്ങി തിന്നുന്ന അടിമത്വത്തിന്റെ രീതിയാണ് സി.പി.ഐക്കെന്ന് പഴകുളം മധു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 28, 2025

റിയാദ്: സെക്കുലര്‍ രാജ്യത്ത് കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗ്ഗീയ അജണ്ട നടപ്പിലാക്കാന്‍ സി.പി.എം കൈക്കൂലി വാങ്ങിയാണ് പി.എം ശ്രീ വിദ്യാഭ്യാസ പദ്ധതിയില്‍ ഒപ്പ് വെച്ചതെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ വൈസ് ചെയര്‍മാനുമായ പഴകുളം മധു പറഞ്ഞു. റിയാദില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാറിന്റെ സംഘ്പരിവാര്‍ അനുകൂല നയങ്ങളില്‍ സി.പി.എമ്മിന്റെ സഞ്ചി തൂക്കികളല്ലാത്ത സാംസ്‌കാരിക നായകര്‍ പ്രതികരിച്ചുതുടങ്ങിയെന്നും സി.പി.എം കഴിച്ച പഴത്തിന്റെ തൊലി വാങ്ങി തിന്നുന്ന അടിമത്വത്തിന്റെ രീതിയാണ് സി.പി.ഐക്ക് ഉള്ളതെന്നും അദ്ദേഹം ആരോപിച്ചു.

ഇടത് പക്ഷം എന്നത് ഒരു പുറം മോഡി മാത്രമാണ്. തീവ്ര വര്‍ഗീയശക്തികളുമായി സന്ധി ചെയ്തുള്ള സി.പി.എമ്മിന്റെ മുഖമൂടി അഴിഞ്ഞുവീണു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൃശൂരിലെ വോട്ട് ചോര്‍ത്തലുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി സുനില്‍കുമാര്‍ ഉന്നയിച്ച ആരോപണം പോലും സി.പി.ഐക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഉന്നയിക്കാനോ നടപടി സ്വീകരിക്കാനോ കഴിഞ്ഞില്ല എന്നത് ഓച്ഛാനിച്ചു നില്‍ക്കാനുള്ള കെല്‍പ്പും അവര്‍ക്കില്ല എന്നതിന് തെളിവാണ്.

അര്‍ജന്റീന ഫുട്ബാള്‍ ടീമും ലയണല്‍ മെസ്സിയും നവംബറില്‍ കേരളത്തില്‍ കളിക്കാന്‍ എത്തില്ല എന്നതാണ് പുതിയ വാര്‍ത്ത. മെസ്സിയെ ജനങ്ങള്‍ക്കെല്ലാം ഇഷ്ടമാണ്. എന്നാല്‍ മെസ്സി വിഷയം സി.പി.എമ്മിന് പിടിച്ചു നില്‍ക്കാനുള്ള ഒരു പിടിവള്ളി മാത്രമാണ്. അവരുടെ ധാരണ മെസ്സി വന്ന് കളിച്ചാല്‍ ജനങ്ങള്‍ പിന്നാലെ പോകുമെന്നാണ്. അത് കൊണ്ടൊന്നും സി.പി.എം വിവാദങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും പഴകുളം മധു പറഞ്ഞു.

ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴിലുള്ള വനിതാ വേദിയുടെ പരിപാടിയില്‍ സംബന്ധിക്കാന്‍ റിയാദിലെത്തിയതായിരുന്നു പഴകുളം മധു. ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സലിം കളക്കര, ഭാരവാഹികളായ നവാസ് വെള്ളിമാട്കുന്ന്, സക്കീര്‍ ദാനത്ത്, അഷ്റഫ് മേച്ചേരി, നാഷനല്‍ ജനറല്‍സെക്രട്ടറി റഹ്‌മാന്‍ മുനമ്പത്ത്, അലക്‌സ് കൊട്ടാരക്കര എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026