l o a d i n g

ഗൾഫ്

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളില്‍ ആദ്യ പത്തില്‍ അഞ്ചും ഗള്‍ഫ് രാജ്യങ്ങള്‍, ഒന്നാം സ്ഥാനം സിങ്കപ്പൂരിന്, ഏറ്റവും പിന്നില്‍ ദക്ഷിണാഫ്രിക്ക

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 30, 2025

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളില്‍ ആദ്യ പത്തില്‍ അഞ്ചും ഗള്‍ഫ് രാജ്യങ്ങളാണ്. ഗാലപ് 2025 ഗ്ലോബല്‍ സേഫ്റ്റി റിപ്പോര്‍ട്ട് പ്രകാരമാണിത്. 144 രാജ്യങ്ങളിലായി നടത്തിയ സര്‍വേയില്‍ ഒമാന്‍ 94% റേറ്റിംഗോടെ നാലാം സ്ഥാനത്ത് എത്തി ഗള്‍ഫ് രാജ്യങ്ങളില്‍ മുന്നിലാണ്. ഒമാന്‍ കഴിഞ്ഞാല്‍ അഞ്ചാം സ്ഥാനത്ത് സൗദി അറേബ്യയും (93) ഏഴാം സ്ഥാനത്ത് കുവൈത്തും (91) ഒന്‍പതാം സ്ഥാനത്ത് ബഹ്‌റൈനും (91) പത്താം സ്ഥാനത്ത് യുഎഇയുമാണ് (91). ഈ രാജ്യങ്ങള്‍ പോയിന്റില്‍ തുല്യതയാണെങ്കിലും മറ്റു ചില ഘടങ്ങള്‍ കൂടി വിലയിരുത്തിയാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്.

ശക്തമായ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, ഐക്യമുള്ള സമൂഹം എന്നിവയാണ് ഒമാനിലെ ഉയര്‍ന്ന സുരക്ഷാബോധത്തിന് അടിത്തറയെന്ന് റിപ്പോര്‍ട്ട് എടുത്തുപറയുന്നു.

98% റേറ്റിംഗോടെ പട്ടികയില്‍ ഒന്നാം സ്ഥാനം സിംഗപ്പൂര്‍ നിലനിര്‍ത്തി. താജിക്കിസ്ഥാന്‍ 95% റേറ്റിംഗോടെ രണ്ടാം സ്ഥാനത്തും ചൈന 94% റേറ്റിംഗോടെ മൂന്നാം സ്ഥാനത്തും എത്തി. നോര്‍വെ മാത്രമാണ് ആദ്യ പത്തില്‍ ഇടം നേടിയ ഏക യൂറോപ്യന്‍ രാജ്യം. എട്ടാം സ്ഥാനമാണ് നോര്‍വേക്ക്. ആറാം സ്ഥാനത്ത് ഹോങ്കോംഗ് ആണ്,

ഏറ്റവും കുറഞ്ഞ സുരക്ഷാബോധം രേഖപ്പെടുത്തിയ രാജ്യം ദക്ഷിണാഫ്രിക്ക ആണ്. ഇവിടെ 33% ആളുകള്‍ക്ക് മാത്രമാണ് രാത്രിയില്‍ തനിച്ച് നടക്കുന്നതില്‍ സുരക്ഷിതത്വം അനുഭവപ്പെട്ടത്. ഏറ്റവും കുറഞ്ഞ സുരക്ഷാബോധം രേഖപ്പെടുത്തിയ മറ്റ് രാജ്യങ്ങളില്‍ ചിലത്: ചാഡ് , മ്യാന്‍മര്‍ , ഇസ്വാറ്റിനി , സിംബാബ്വെ എന്നിവയാണ്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളായ ചിലി, ഇക്വഡോര്‍ എന്നിവയും ഏറ്റവും കുറഞ്ഞ സുരക്ഷാബോധം രേഖപ്പെടുത്തിയ രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നു.

ലോകമെമ്പാടും 67% സ്ത്രീകള്‍ക്ക് മാത്രമാണ് രാത്രിയില്‍ തനിച്ച് നടക്കുന്നതില്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നത്, എന്നാല്‍ 78% പുരുഷന്മാര്‍ക്ക് സുരക്ഷിതത്വം തോന്നുന്നു. യുഎസ്, ഓസ്‌ട്രേലിയ തുടങ്ങിയ ചില വികസിത രാജ്യങ്ങളില്‍ പോലും ഈ ലിംഗപരമായ വിടവ് 25 ശതമാനം പോയിന്റിലധികം കൂടുതലാണ്.

ഗാലപ് റിപ്പോര്‍ട്ട് പ്രധാനമായും നാല് ചോദ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്: 1.നിങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് രാത്രിയില്‍ തനിച്ച് നടക്കുമ്പോള്‍ സുരക്ഷിതത്വം തോന്നാറുണ്ടോ? 2. നിങ്ങളുടെ പ്രാദേശിക പോലീസിലുള്ള വിശ്വാസം എത്രത്തോളമുണ്ട്? 3. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ നിങ്ങളുടെ പണമോ വസ്തുവകകളോ മോഷ്ടിക്കപ്പെട്ടിട്ടുണ്ടോ? കഴിഞ്ഞ 12 മാസത്തിനുള്ളില്‍ നിങ്ങള്‍ ആക്രമണത്തിനോ കവര്‍ച്ചയ്ക്കോ ഇരയായിട്ടുണ്ടോ?

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026