l o a d i n g

ഗൾഫ്

മുഖ്യമന്ത്രി ഖത്തര്‍ രാജ്യാന്തര സഹകരണകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 30, 2025

ദോഹ: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിലെ രാജ്യാന്തര സഹകരണകാര്യ മന്ത്രി മറിയം ബിന്‍ത് അലി ബിന്‍ നാസര്‍ അല്‍ മിസ്‌നാദുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും കേരളഖത്തര്‍ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതും നിക്ഷേപ സാധ്യതകളും ഉഭയ കക്ഷി സഹകരണവും സംബന്ധിച്ച വിഷയങ്ങളും വിശദമായി ചര്‍ച്ച ചെയ്തു.

യോഗത്തില്‍, കേരളത്തിലെ വ്യവസായ സാധ്യതകളും നിക്ഷേപക സൗഹൃദ നയങ്ങളും ഖത്തറിലെ ബിസിനസ് മേഖലയില്‍ കേരളത്തിലെ സംരംഭകര്‍ക്ക് ലഭ്യമായ അവസരങ്ങളും ചര്‍ച്ചയായി. കേരള നോര്‍ക റൂട്ട്സ് ഡയറക്ടറും എ.ബി.എന്‍. കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ജെ.കെ. മേനോന്‍, ''കേരളത്തില്‍ നിന്നുള്ള വ്യവസായപദ്ധതികളും സംരംഭകരുടെ പങ്കാളിത്തങ്ങളും'' സംബന്ധിച്ച് മറിയം ബിന്‍ത് അലി ബിന്‍ നാസര്‍ അല്‍ മിസ്‌നാദിനോട് വിശദീകരിച്ചു.

''ഖത്തര്‍ഇന്ത്യ സഹകരണത്തിന്റെ ചട്ടക്കൂടിനുള്ളില്‍ കേരളത്തിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് മറിയം ബിന്‍ത് അലി ബിന്‍ നാസര്‍ അല്‍ മിസ്‌നാദ് പ്രത്യേകം താല്പര്യം പ്രകടിപ്പിച്ചു ,'' ശക്തമായ സാമ്പത്തികസാംസ്‌കാരിക ബന്ധങ്ങള്‍ ഇരുരാജ്യങ്ങള്‍ക്കും പരസ്പര ഗുണം ചെയ്യും ''എന്നും അവര്‍ സൂചിപ്പിച്ചു.

ലോക സമാധാനത്തിനും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കും ഖത്തര്‍ നല്‍കിയ സംഭാവനകളെ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രത്യേകം അഭിനന്ദിച്ചു. ഇന്ത്യന്‍ സമൂഹത്തോടുള്ള ഖത്തറിന്റെ സഹകരണത്തിനും ഉഭയ കക്ഷി ബന്ധങ്ങളുടെ ശക്തീകരണത്തിനുമുള്ള പിന്തുണയ്ക്കും നന്ദിയായി, അദ്ദേഹം മറിയം ബിന്‍ത് അലി ബിന്‍ നാസര്‍ അല്‍ മിസ്‌നാദിന് കേരളത്തിന്റെ വകയായി പ്രത്യേക ഉപഹാരം നല്‍കി.

ഇന്ത്യയുടെ ഖത്തര്‍ സ്ഥാനപതി വിപുല്‍; , കേരളത്തിലെ മത്സ്യബന്ധന, സാംസ്‌കാരിക, യുവജനകാര്യ മന്ത്രി സജി ചെറിയാന്‍ കേരള ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഐ.എ.എസ്., നോര്‍ക റൂട്ട്സ് ഡയറക്ടറും എ.ബി.എന്‍. കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ജെ കെ മേനോന്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026