l o a d i n g

ഗൾഫ്

ഒമാന്‍ കസ്റ്റംസ് യാത്രാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി; 6000 റിയാലില്‍ കൂടുതലുണ്ടെങ്കില്‍ വെളിപ്പെടുത്തണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 31, 2025

മസ്‌കത്ത്: കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കല്‍ തുടങ്ങിയ സാധ്യതകള്‍ തടയുന്നതിനായി ഒമാന്‍ കസ്റ്റംസ് പുതിയതും കര്‍ശനവുമായ യാത്രാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. രാജ്യത്തേക്ക് വരുന്നവരും ഒമാനില്‍ നിന്ന് പുറത്തേക്ക് പോകുന്നവരും അന്താരാഷ്ട്ര, പ്രാദേശിക കസ്റ്റംസ് നിയമങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. നിയമലംഘകര്‍ക്ക് കനത്ത പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്.

പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം, ഒമാനിലേക്കോ ഒമാനില്‍ നിന്നോ യാത്ര ചെയ്യുന്നവരും, തപാല്‍/ഷിപ്പിംഗ് സേവനങ്ങള്‍ വഴി പണം അയയ്ക്കുന്നവരും സാമ്പത്തിക രേഖകള്‍ കൈകാര്യം ചെയ്യുന്നവരും ഒരു നിശ്ചിത പരിധിയിലുള്ള തുക കസ്റ്റംസില്‍ വെളിപ്പെടുത്തണം (ഡിക്ലയര്‍ ചെയ്യണം). മൊത്തം മൂല്യം 6000 ഒമാനി റിയാലിന് (ഏകദേശം 15,580 ഡോളര്‍) മുകളില്‍ ആണെങ്കില്‍, അത് കസ്റ്റംസ് ഉദ്യോഗസ്ഥരെ അറിയിക്കണം. ഈ പരിധിയില്‍ പണം (ഒമാനി റിയാലോ തുല്യമായ വിദേശ കറന്‍സിയോ), ചെക്കുകള്‍, സ്വര്‍ണ്ണം, വജ്രം തുടങ്ങിയ അമൂല്യ ലോഹങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടും. കസ്റ്റംസ് വെബ്‌സൈറ്റ് മുഖേന ഡിക്ലറേഷന്‍ നടത്താവുന്നതാണ്. യാത്രികര്‍ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ വിവരങ്ങള്‍ ഒളിപ്പിച്ചുവെക്കുകയോ ചെയ്താല്‍ കനത്ത പിഴ നല്‍കേണ്ടിവരും.

യാത്രക്കാര്‍ നിര്‍ബന്ധമായും പാലിക്കേണ്ട സുരക്ഷാ നിര്‍ദ്ദേശങ്ങളും കസ്റ്റംസ് പുറത്തുവിട്ടു. പരിചയമില്ലാത്തവരില്‍ നിന്ന് യാതൊരു കാരണവശാലും ബാഗുകളോ ലഗേജുകളോ സ്വീകരിക്കരുത്. ലഗേജിനുള്ളില്‍ എന്താണെന്ന് പരിശോധിക്കാതെ, വിശ്വാസത്തിന്റെ പേരില്‍ മാത്രം ലഗേജ് കൈമാറരുത്. നിരോധിത വസ്തുക്കളുമായി പിടിക്കപ്പെട്ടാല്‍, ആരുടെ കൈവശമാണോ വസ്തുക്കളുള്ളത്, അവര്‍ക്കെതിരെയുള്ള തെളിവായി അത് മാറും. പണമോ അമൂല്യ വസ്തുക്കളോ ഒളിപ്പിച്ചുവെക്കാന്‍ ശ്രമിക്കരുത്. നിരോധിതമോ നിയന്ത്രിതമോ ആയ വസ്തുക്കള്‍ മറ്റ് യാത്രക്കാരില്‍ കണ്ടാല്‍ അധികാരികളെ വിവരം അറിയിക്കണം.

പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, രാജ്യത്ത് നിരോധിച്ച വസ്തുക്കള്‍, കര്‍ശനമായി നിയന്ത്രിച്ചവ, കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കിയ ഉത്പന്നങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള 'ട്രാവല്‍ ഗൈഡ്' ആയാണ് പുറത്തിറക്കിയിരിക്കുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026