l o a d i n g

ഗൾഫ്

ഇന്ത്യയില്‍ 500 കോടി ഡോളറിന്റെ പുതിയ നിക്ഷേപവുമായി ഡി.പി. വേള്‍ഡ്, കൊച്ചിയില്‍ കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രം വികസിപ്പിക്കും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 1, 2025

ദുബായ്: ദുബായ് ആസ്ഥാനമായുള്ള ആഗോള ലോജിസ്റ്റിക്സ് കമ്പനിയായ ഡി.പി. വേള്‍ഡ് , ഇന്ത്യയില്‍ 500 കോടി ഡോളറിന്റെ പുതിയ നിക്ഷേപം പ്രഖ്യാപിച്ചു. ഇന്ത്യയിലെ തുറമുഖങ്ങള്‍, കപ്പല്‍ ഗതാഗതം എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, ചരക്ക് വിതരണ ശൃംഖലയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക, കയറ്റുമതിയെയും ആഭ്യന്തര വ്യാപാരത്തെയും പിന്തുണയ്ക്കുക എന്നിവയാണ് ലക്ഷ്യം. മുംബൈയില്‍ നടക്കുന്ന 'ഇന്ത്യ മാരിടൈം വീക്ക് 2025'-ന്റെ ഭാഗമായിട്ടായിരുന്നു പ്രഖ്യാപനം.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഡി.പി. വേള്‍ഡ് ഇന്ത്യയില്‍ 300 കോടി ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുണ്ട്. കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തില്‍, കപ്പല്‍ നിര്‍മ്മാണം, അറ്റകുറ്റപ്പണി, നൈപുണ്യ വികസനം, ഹരിത തീര ഷിപ്പിങ് തുടങ്ങിയ മേഖലകളില്‍ ഡി.പി. വേള്‍ഡ് അഞ്ച് സുപ്രധാന ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു.

ഇതില്‍ മൂന്ന് കരാറുകള്‍ കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയുമായിട്ടാണ്. കരാറിന്റെ ഭാഗമായി കൊച്ചിയിലെ അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രം ഡി.പി. വേള്‍ഡ് വികസിപ്പിക്കും. ദീന്‍ ദയാല്‍ തുറമുഖ അതോറിറ്റി, സാഗര്‍മാല ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവയാണ് കരാറില്‍ ഏര്‍പ്പെട്ട മറ്റ് സ്ഥാപനങ്ങള്‍.

പുതിയ നിക്ഷേപം രാജ്യത്തിന്റെ കപ്പല്‍ ഗതാഗത-ലോജിസ്റ്റിക്‌സ് വ്യവസായ വളര്‍ച്ചയ്ക്ക് സഹായിക്കുമെന്നും ആഗോള വ്യാപാര രംഗത്ത് ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുമെന്നും ഡി.പി. വേള്‍ഡ് സി.ഇ.ഒ. സുല്‍ത്താന്‍ അഹ്‌മദ് ബിന്‍ സുലായും അഭിപ്രായപ്പെട്ടു. നിലവില്‍ ഇന്ത്യയില്‍ 200 മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന ഡി.പി. വേള്‍ഡിന്റെ ശൃംഖല നേരിട്ടും അല്ലാതെയും 24,000-ല്‍ അധികം തൊഴിലവസരങ്ങള്‍ നല്‍കുന്നുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026