l o a d i n g

ഗൾഫ്

യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള 50 വനിതകളില്‍ മുന്ന് ഇന്ത്യക്കാര്‍, ഷഫീന യൂസഫലി ഏക മലയാളി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 1, 2025

ദുബായ്: രാഷ്ട്രീയം, വ്യവസായം, കായികം, കല-സാംസ്‌കാരികം തുടങ്ങി യുഎഇയിലെ വിവിധ മേഖലകളില്‍ ശക്തമായ സ്വാധീനം ചെലുത്തിയ വനിതകളുടെ പട്ടിക പുറത്തിറക്കി. രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള 50 വനിതകളെയാണ് 'പവര്‍ വുമണ്‍' ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രമുഖ മാധ്യമപ്രവര്‍ത്തകയായ ബര്‍ഖ ദത്ത് ദുബായില്‍ നടന്ന ചടങ്ങില്‍ വെച്ച് പട്ടിക പ്രകാശനം ചെയ്തു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയുടെ മകള്‍ ഷഫീന യൂസഫലി പട്ടികയിലെ ഏക മലയാളി.

യുഎഇയിലെ നാല് വനിതാ മന്ത്രിമാര്‍, മുന്‍ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍, എമിറാത്തി ഒളിമ്പ്യന്‍ തുടങ്ങി പ്രമുഖര്‍ പട്ടികയില്‍ ഇടം നേടി. ആദ്യ റാങ്കുകളില്‍ ഇടംപിടിച്ച പ്രമുഖര്‍ ഇവരാണ്. റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാഷിമി: യുഎഇ രാജ്യാന്തര സഹകരണ വകുപ്പ് സഹമന്ത്രി. ആലിയ ബിന്‍ത് അബ്ദുല്ല അല്‍ മസ്രുയി: യുഎഇ സംരംഭക വകുപ്പ് സഹമന്ത്രി. ലാന നുസൈബെഹ്, ഷമ്മ അല്‍ മസ്രുയി: സഹമന്ത്രിമാര്‍. ഡോ. അമല്‍ എ. അല്‍ ഖുബൈസി: മുന്‍ ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍. റാസന്‍ അല്‍ മുബാറക്ക്: ഐയുസിഎന്‍ പ്രസിഡന്റ്. മോന അല്‍ മാരി: ദുബായ് മീഡിയ കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ & മാനേജിങ് ഡയറക്ടര്‍. ഷെയ്ഖ ലത്തീഫ ബിന്‍ത് അഹമ്മദ് അല്‍ മക്തൂം: എമിറാത്തി ഒളിമ്പ്യന്‍.

പട്ടികയില്‍ ഇടം നേടിയ ഇന്ത്യക്കാരില്‍ ഏക മലയാളി സാന്നിധ്യമാണ് ഷഫീന യൂസഫലി. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ മകളാണ് ഇവര്‍.
ഇന്ത്യന്‍ സമൂഹത്തില്‍ നിന്ന് ഷഫീനയെ കൂടാതെ ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍വുമണ്‍ രേണുക ജഗ്തിയാനി, അപ്പാരല്‍ ഗ്രൂപ്പ് സ്ഥാപക സീമ വേദ് എന്നിവരും പട്ടികയിലുണ്ട്.

സംരംഭകയും കലാപ്രവര്‍ത്തകയും: അബുദാബി ആസ്ഥാനമാക്കി ബിസിനസ് രംഗത്ത് സജീവമായ ഷഫീന, 'റിസ്‌ക് ആര്‍ട്ട് ഇനിഷ്യേറ്റീവ്' എന്ന കലാ സംരംഭത്തിന്റെ സ്ഥാപക കൂടിയാണ്. കേരളത്തിലെയും ഗള്‍ഫിലെയും കലാകാരന്മാര്‍ക്ക് ഒരു ആഗോള വേദി ഉറപ്പാക്കുകയും പുതിയ അവസരങ്ങള്‍ നല്‍കുകയും ചെയ്യുക എന്നതാണ് റിസ്‌ക് ആര്‍ട്ട് ഇനിഷ്യേറ്റീവിന്റെ ലക്ഷ്യം.

അബുദാബി ആസ്ഥാനമായി ബിസിനസ് രംഗത്ത് സജീവമായ ഷഫീന യൂസഫ് അലി യുകെയിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് എംബിഎയും കേംബ്രിജ് സര്‍വകലാശാലയില്‍ നിന്ന് ആര്‍ട്‌സില്‍ മാസ്റ്റര്‍ ഡിഗ്രിയും കരസ്ഥമാക്കിയ ശേഷം പിഎച്ച്ഡിയും ചെയ്തുവരുന്നു. ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സിന്റെ മാനേജിങ് ഡയറക്ടറായ അദീബ് അഹമ്മദാണ് ഷഫീന യൂസഫലിയുടെ ഭര്‍ത്താവ്. ബിസിനസിനൊപ്പം സാമൂഹിക സേവന രംഗത്തും തന്റെ പിതാവായ എം.എ യൂസഫലിയുടെ പാത പിന്തുടര്‍ന്ന് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് ഷഫീന യൂസഫലി കാഴ്ചവെക്കുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026