l o a d i n g

ഗൾഫ്

ദേശീയ ദിനത്തിന് ഇനി മുതല്‍ രണ്ട് ദിവസത്തെ ഔദ്യോഗിക അവധി പ്രഖ്യാപിച്ച് ഒമാന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 5, 2025

മസ്‌കറ്റ്- 2025 മുതല്‍ ദേശീയ ദിനത്തിന് രണ്ട് ദിവസത്തെ ഔദ്യോഗിക അവധി പ്രഖ്യാപിച്ച് ഒമാന്‍. രാജ്യത്തിന്റെ പരമാധികാരം പുനഃസ്ഥാപിച്ച് പോര്‍ച്ചുഗീസ് സൈന്യത്തെ പുറത്താക്കിയതിന്റെ 1650-ലെ ചരിത്രപരമായ വിജയം അനുസ്മരിക്കുന്നതിന്റെ ഭാഗമായി നവംബര്‍ 20, 21 തീയതികളിലായിരിക്കും ഇനി മുതല്‍ ദേശീയ ദിനം ആഘോഷിക്കുക.

ഈ പുതിയ അവധി ദിനങ്ങള്‍ ഒമാന്റെ ദേശീയ സ്വത്വം, സംസ്‌കാരം, ഐക്യം എന്നിവയുടെ ആഘോഷമായി മാറും.
ഇമാം സുല്‍ത്താന്‍ ബിന്‍ സെയ്ഫിന്റെ നേതൃത്വത്തിലുള്ള ഒമാനി സേന 1650 നവംബര്‍ 18-ന് മസ്‌കറ്റില്‍ നിന്നും മറ്റ് തുറമുഖങ്ങളില്‍ നിന്നും പോര്‍ച്ചുഗീസുകാരെ വിജയകരമായി പുറത്താക്കിയതിന്റെ ചരിത്രപരമായ ഓര്‍മ്മപ്പെടുത്തലാണ് ദേശീയ ദിനം.

1507-ല്‍ ഒമാനിലെത്തിയ പോര്‍ച്ചുഗീസുകാര്‍ വാണിജ്യപാതകളില്‍ നിയന്ത്രണം സ്ഥാപിക്കുകയും മസ്‌കറ്റിനെ പ്രധാന നാവികത്താവളമാക്കി മാറ്റുകയും ചെയ്തിരുന്നു. ദശാബ്ദങ്ങള്‍ നീണ്ട ചൂഷണങ്ങള്‍ക്കെതിരെ അല്‍-യാരിബി ഗോത്രത്തിന്റെ നേതൃത്വത്തില്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ തന്ത്രപരമായ സഹായത്തോടെ നടത്തിയ ചെറുത്തുനില്‍പ്പാണ് ഒമാനെ പോര്‍ച്ചുഗീസ് ആധിപത്യത്തില്‍ നിന്ന് മോചിപ്പിച്ചത്.

ആഘോഷം കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി, സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് 2025 ജനുവരി 21-ന് റോയല്‍ ഡിക്രി നമ്പര്‍ 15/2025 പുറപ്പെടുവിച്ചു. പുതിയ നിയമപ്രകാരം നവംബര്‍ 20, 21 തീയതികള്‍ ഒമാന്‍ സുല്‍ത്താനേറ്റിന്റെ ഔദ്യോഗിക ദേശീയ ദിന അവധിയായി പ്രഖ്യാപിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026