l o a d i n g

ഗൾഫ്

സൗദിയില്‍ ഇന്ത്യക്കാരനെ വെടിവെച്ച് കൊന്ന കേസ്: രണ്ട് എത്യോപ്യന്‍ പൗരന്മാര്‍ അറസ്റ്റില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 5, 2025

ജിദ്ദ: സൗദി അറേബ്യയില്‍ ഇന്ത്യക്കാരനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് എത്യോപ്യന്‍ പൗരന്മാരെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡ് സ്വദേശിയായ വിജയകുമാര്‍ മഹാതോയാണ് കൊല്ലപ്പെട്ടത്.

ലഹരി വസ്തുക്കള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സൗദിയില്‍ നിയമവിരുദ്ധമായി താമസിച്ചിരുന്ന പ്രതികളെ അറസ്റ്റ് ചെയ്ത വിവരം സൗദി ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്. പ്രതികളെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ജാര്‍ഖണ്ഡിലെ ഗിരുദ്ധി ജില്ലയില്‍ നിന്നുള്ള വിജയകുമാറിന് ഒക്ടോബര്‍ 16-ന് ജിദ്ദയിലെ ഒറ്റപ്പെട്ട ഒരു പ്രദേശത്ത് വെച്ചാണ് വെടിയേറ്റത്. ടവര്‍ ലൈന്‍ ഫിറ്ററായി ജോലി ചെയ്തിരുന്ന 27 വയസ്സുകാരനായ ഇദ്ദേഹം ഒക്ടോബര്‍ 24-ന് ചികിത്സയിലിരിക്കെ ആശുപത്രിയില്‍ മരിച്ചു.

കൊലപാതകം, കള്ളക്കടത്ത്, മയക്കുമരുന്ന് വ്യാപാരം, അനധികൃതമായി സൗദിയില്‍ താമസിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത് ജിദ്ദയിലെ ക്രിമിനല്‍ കോടതിയാണ് കേസ് പരിഗണിക്കുന്നത്. വിജയകുമാറിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

ഫോട്ടോ: അറസ്റ്റിലായ പ്രതികളും കൊല്ലപ്പെട്ട വിജയകുമാര്‍ മഹാതോയും.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026