l o a d i n g

ഗൾഫ്

തിരിച്ചെത്തിയ പ്രവാസികളെ ''നോര്‍ക്ക കെയര്‍'' ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്തല്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയില്‍ -നോര്‍ക്ക സ്പെഷ്യല്‍ സെക്രട്ടറി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 6, 2025

തിരുവനന്തപുരം: മടങ്ങിയെത്തിയ പ്രവാസികളെയും (NRK Returnees) 'നോര്‍ക്ക കെയര്‍'' മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് നോര്‍ക്ക വിഭാഗത്തിന്റെ സ്പെഷ്യല്‍ സെക്രട്ടറി ടി.വി. അനുപമ IAS വ്യക്തമാക്കി. ഈ വിഷയത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ആഭ്യന്തര ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ഇപ്പോള്‍ അതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും, എന്നാല്‍ ഒരു തീരുമാനം ഉടന്‍ പ്രതീക്ഷിക്കാനാകുമെന്നും അവര്‍ പ്രവാസി ലീഗല്‍ സെല്‍ ഭാരവാഹികളെ അറിയിച്ചു. ഈ വിഷയത്തില്‍ വീണ്ടും മുഖ്യമന്ത്രിയെ കാണുമെന്നും പ്രവാസികളുടെ ആശങ്കകള്‍ അറിയിക്കുമെന്നും പറഞ്ഞു.

പ്രവാസി ലീഗല്‍ സെല്ലിന്റെ ഹരജിയില്‍ 2025 സെപ്റ്റംബര്‍ 26-ന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച നടത്തിയത്. മടങ്ങിയ പ്രവാസികളെയും നോര്‍ക്ക കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന പ്രവാസി ലീഗല്‍ സെല്ലിന്റെ നിവേദനം എത്രയും വേഗം സര്‍ക്കാറുമായി കൂടിയാലോചിച്ച് നോര്‍ക്ക റൂട്ട്‌സ് ഉത്തരവ് ഇറക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

നോര്‍ക്ക റൂട്‌സ്, മഹിന്ദ്ര ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സ്, ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി എന്നീ മൂന്ന് സ്ഥാപനങ്ങള്‍ ചേര്‍ന്നുള്ള ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുടെ വ്യവസ്ഥകളും നിബന്ധനകളും നിര്‍ണ്ണയിച്ചിരിക്കുന്നത്. Vidal Health ആണ് മൂന്നാംകക്ഷി അഡ്മിനിസ്‌ട്രേറ്റര്‍ (TPA). നോര്‍ക്ക ഐ ഡി അല്ലങ്കില്‍ സ്റ്റുഡന്റസ് ഐ ഡി എന്നിവ ഉള്ളവര്‍ക്ക് മാത്രമാണ് പദ്ധതിയില്‍ അംഗത്വം എടുക്കാന്‍ കഴിയുക. മറുനാടന്‍ മലയാളികള്‍ക്കും വിദേശ മലയാളികള്‍ക്കും മാത്രമാണ് ഇതിന് കഴിയുന്നത്. കേരളത്തിലേക്ക് മടങ്ങിവന്ന് സ്ഥിരതാമസമാക്കിയ മലയാളികള്‍ക്ക് ഇതിന് കഴിയാത്തതിനാല്‍ പദ്ധതിയുടെ ഭാഗമാകാനും സാധ്യതയില്ല.

അതുകൊണ്ടാണ് കേരളത്തില്‍ തിരിച്ചെത്തി സ്ഥിരതാമസമാക്കിയ പ്രവാസികള്‍ക്കും, നിലവില്‍ വിദേശത്ത് ഉള്ള പ്രവാസികള്‍ക്ക് ലഭിക്കുന്നതുപോലെ അതേ നിബന്ധനകള്‍, പ്രീമിയം, ആനുകൂല്യങ്ങള്‍ എന്നിവയില്‍ ചേരാന്‍ അനുമതി നല്‍കണമെന്ന് പ്രവാസി ലീഗല്‍ സെല്‍ നിര്‍വ്വഹണ ഏജന്‍സി ആയ നോര്‍ക്ക റൂട്ട്‌സിനോടും കേരള സര്‍ക്കാരിനോടും അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. വിദേശങ്ങളില്‍ ജോലിചെയ്യുന്ന പ്രവാസികള്‍ക്ക് റെസിഡന്റ് ഐഡി പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ബന്ധിത മെഡിക്കല്‍ ഇന്‍ഷുറന്‍സ് ആവശ്യമാണ്. എന്നാല്‍ വിദേശത്തുനിന്ന് മടങ്ങിയെത്തി നാട്ടില്‍ സ്ഥിരതാമസമാക്കിയ മുന്‍ പ്രവാസികളാണ് കേരളത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാതെ ബുദ്ധിമുട്ടുന്നത്, പ്രത്യേകിച്ച് 60-70+ പ്രായത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുള്ള മുതിര്‍ന്നവര്‍. പല വിദേശ പ്രവാസികള്‍ക്കും അവരുടെ ആതിഥേയ രാജ്യത്തില്‍ ഇന്‍ഷുറന്‍സ് നിലവിലുണ്ടാകാറുണ്ട്; അതിനാല്‍ യഥാര്‍ത്ഥ ആവശ്യം മടങ്ങിയെത്തിയ പ്രവാസികള്‍ക്കാണ്.

അതുകൊണ്ട് സര്‍ക്കാര്‍ മടങ്ങിയെത്തിയ പ്രവാസികളും NORKA-CARE- ചേരാമെന്നത് വ്യക്തമാക്കുന്ന ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കണമെന്നും, NORKA Roots ഉം ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്ന് പോളിസി ഷെഡ്യൂള്‍ ഭേദഗതി ചെയ്ത്, ആപ്പിലും പേര്‍ട്ടലിലും വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്നും
PLC അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി ആയതിനാല്‍ പോളിസി എടുക്കുന്ന ഓരോ അംഗവും ആവശ്യമായ പ്രീമിയം അടക്കുന്നതിനാല്‍ നോര്‍ക്ക റൂട്ട്‌സിനോ സര്‍ക്കാറിനോ അധികബാധ്യത ഉണ്ടാകുന്നില്ല. പദ്ധതിയുടെ എന്റോള്‍മെന്റ് വിന്‍ഡോ നവംബര്‍ 30 വരെ നീട്ടിയതിനാല്‍ ആവശ്യമായ നടപടിക്രമങ്ങള്‍ ചെയ്ത് മടങ്ങിവന്ന പ്രവാസികളെക്കൂടി എത്രയും പെട്ടെന്ന് ഉള്‍പ്പെടുത്തണമെന്ന് PLC ആവശ്യപ്പെട്ടു.

നോര്‍ക്ക റൂട്‌സുമായും പ്രവാസി ക്ഷേമനിധി ബോര്‍ഡുമായും ബന്ധപ്പെട്ട മറ്റ് വിഷയങ്ങളുടെ സമഗ്രമായി ചര്‍ച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഇലക്ഷന്‍ പ്രഖ്യാപനം വന്നതിനുശേഷമാകാമെന്നും സ്പെഷ്യല്‍ സെക്രട്ടറി അറിയിച്ചു

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026