l o a d i n g

ഗൾഫ്

ജിദ്ദ അന്താരാഷ്ട്ര കോഫി & ചോക്ലേറ്റ് പ്രദര്‍ശനം 2025 ആയിരങ്ങളെ ആകര്‍ഷിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 8, 2025

ജിദ്ദ: നവംബര്‍ 5 മുതല്‍ 7 വരെ ഹില്‍ട്ടണില്‍ നടന്ന ജിദ്ദ അന്താരാഷ്ട്ര കോഫി & ചോക്ലേറ്റ് പ്രദര്‍ശനം 2025 ആയിരക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിച്ചു. പ്രമുഖ കോഫി, ചോക്ലേറ്റ് വിതരണക്കാര്‍, നിര്‍മ്മാതാക്കള്‍, സംരംഭകര്‍, വ്യവസായ-വിതരണ മേഖലയിലെ പ്രൊഫഷണലുകള്‍ എന്നിവരുള്‍പ്പെടെ 70-ല്‍ അധികം പ്രദര്‍ശകരെ ഈ ജനപ്രിയ വാര്‍ഷിക പരിപാടിയില്‍ അണിനിരത്തി. മധുരപലഹാരങ്ങള്‍, ഈത്തപ്പഴം, ഐസ്‌ക്രീം എന്നിവ പ്രോത്സാഹിപ്പിക്കുന്ന നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കുമുള്ള വിവിധതരം സ്റ്റാളുകളും പ്രദര്‍ഷന നഗരിയിലുണ്ടായിരുന്നു.

ഏറ്റവും പുതിയ പരിശീലന രീതികള്‍ ഉപയോഗിച്ച് വിദഗ്ദ്ധര്‍ അവതരിപ്പിച്ച വര്‍ക്ക്ഷോപ്പുകള്‍ ഏറെ പേരെ ആകര്‍ഷിച്ചു. കോഫി അല്ലെങ്കില്‍ ചോക്ലേറ്റ് നിര്‍മ്മാണത്തില്‍ അറിവ് നേടാനോ, ഒരു പ്രൊഫഷണല്‍ തൊഴിലായി ഇത് തുടരാനോ താല്‍പ്പര്യമുള്ളവര്‍ക്ക് ഇത് ഏറെ സഹായകരമായി.

ഈ വര്‍ഷത്തെ എഡിഷനില്‍ പ്രാദേശിക, അന്താരാഷ്ട്ര കമ്പനികളുടെ വിപുലമായ പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചുവെന്നും, സംവേദനാത്മക പരിപാടികള്‍ സന്ദര്‍ശക അനുഭവം സമ്പന്നമാക്കുകയും രാജ്യത്തെ ഈ സുപ്രധാന മേഖലയുടെ വളര്‍ച്ചയെ പിന്തുണയ്ക്കുകയും ചെയ്തുവെന്ന് പരിപാടി സംഘടിപ്പിച്ച നിതാഖ് ബിസിനസ് കമ്പനിയുടെ സിഇഒ സുഹൈല്‍ ബിന്‍ ബക്കര്‍ അല്‍-തയ്യാര്‍ പറഞ്ഞു.

ഈ പ്രദര്‍ശനം സൗദി യുവജനങ്ങളെയും സംരംഭകരെയും ശാക്തീകരിക്കുന്നതിനും, നവീകരണത്തെ പിന്തുണയ്ക്കുന്നതിലും വാഗ്ദാനമുള്ള മേഖലകള്‍ വികസിപ്പിക്കുന്നതിലുമുള്ള രാജ്യത്തിന്റെ വിഷന്‍ 2030-ന് അനുസൃതമായി കോഫി, ചോക്ലേറ്റ് വ്യവസായത്തിലെ ഗുണമേന്മയുടെയും സര്‍ഗ്ഗാത്മകതയുടെയും സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു മുന്‍നിര ദേശീയ വേദിയായി മാറിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരമ്പരാഗത കോഫി പാനീയങ്ങള്‍ക്കും ചോക്ലേറ്റ് രുചിയാസ്വദിക്കലിനും പുറമെ, കോഫി തയ്യാറാക്കലിലും ചോക്ലേറ്റ് നിര്‍മ്മാണത്തിലും വിദഗ്ധര്‍ അവതരിപ്പിച്ച നിരവധി വര്‍ക്ക്ഷോപ്പുകള്‍, മത്സരങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍ എന്നിവയിലെല്ലാം വന്‍ ജനസാന്നിധ്യമായിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026