l o a d i n g

ഗൾഫ്

ഇന്ത്യയും സൗദിയും സാംസ്‌കാരിക സഹകരണ കരാര്‍ ഒപ്പുവച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 10, 2025

റിയാദ് - ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, റിയാദില്‍ സുപ്രധാന സാംസ്‌കാരിക സഹകരണ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രപരവും നാഗരികപരവുമായ ബന്ധം ഊട്ടിയുറപ്പിച്ച് വൈവിധ്യമാര്‍ന്ന സാംസ്‌കാരിക മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാനാണ് കരാര്‍ ലക്ഷ്യമിടുന്നത്.

കേന്ദ്ര സാംസ്‌കാരിക, ടൂറിസം മന്ത്രിയായ ഗജേന്ദ്ര സിംഗ് ഷെഖാവത്തും സൗദി അറേബ്യയുടെ സാംസ്‌കാരിക മന്ത്രിയായ ബദര്‍ ബിന്‍ അബ്ദുള്ള ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് രാജകുമാരനുമാണ് ഉഭയകക്ഷി ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.

ജനങ്ങളുമായുള്ള ബന്ധം വര്‍ദ്ധിപ്പിക്കാനും സ്ഥാപനപരമായ പങ്കാളിത്തം വളര്‍ത്താനും രൂപകല്‍പ്പന ചെയ്തിട്ടുള്ള ഈ സുപ്രധാന കരാര്‍ വിവിധ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്. കല, പൈതൃകം, സംഗീതം, സാഹിത്യം, സാംസ്‌കാരിക പൈതൃക സംരക്ഷണം എന്നിവയുള്‍പ്പെടെയുള്ള വിവിധ സാംസ്‌കാരിക മേഖലകളിലെ സഹകരണം കൂടുതല്‍ ആഴത്തിലാക്കും. സാംസ്‌കാരിക വിനിമയം പ്രോത്സാഹിപ്പിക്കുക, നയപരവും ഭരണപരവുമായ അനുഭവങ്ങള്‍ പങ്കുവെക്കുക, ഇരു രാജ്യങ്ങളിലെയും സാംസ്‌കാരിക മേളകളിലും പരിപാടികളിലുമുള്ള പങ്കാളിത്തം സുഗമമാക്കുക. സാംസ്‌കാരിക സ്ഥാപനങ്ങള്‍ തമ്മിലുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കുകയും സാംസ്‌കാരിക പൈതൃക സംരക്ഷണവുമായി ബന്ധപ്പെട്ട അറിവുകളും സമ്പ്രദായങ്ങളും കൈമാറുകയും ചെയ്യുക തുടങ്ങിയവും കരാറിന്റെ ലക്ഷ്യങ്ങളാണ്.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026