l o a d i n g

ഗൾഫ്

റിയാദില്‍ ഇന്ത്യന്‍ സാംസ്‌കാരിക വൈവിധ്യത്തിന്റെ കാഴ്ചകള്‍ കണ്ട് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 10, 2025

റിയാദ്- സൗദി അറേബ്യയുടെ 'വിഷന്‍ 2030'-ന്റെ ഭാഗമായ ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാമി'ന്റെ സംരംഭമായ 'ഗ്ലോബല്‍ ഹാര്‍മണി 2' പരിപാടിയുടെ ഭാഗമായി റിയാദിലെ സുവയ്ദി പാര്‍ക്കില്‍ നടന്ന ഇന്ത്യന്‍ സാംസ്‌കാരിക വാരം കേന്ദ്ര സാംസ്‌കാരിക, ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് സന്ദര്‍ശിച്ചു. ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന്‍ സിഇഒ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ അബ്ദുല്‍ ലത്തീഫും മറ്റ് ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

തന്റെ സന്ദര്‍ശനത്തിനിടെ, മന്ത്രി പരിപാടിയുടെ വിവിധ വിഭാഗങ്ങള്‍ ചുറ്റി കണ്ടു. കൈത്തൊഴില്‍ ഉല്‍പ്പന്നങ്ങളും പരമ്പരാഗത ഇന്ത്യന്‍ വിഭവങ്ങളും പ്രദര്‍ശിപ്പിക്കുന്ന പവലിയനുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു. കൂടാതെ, വിവിധ കലാ സാംസ്‌കാരിക പ്രകടനങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തു. വിവിധ തത്സമയ കലാപ്രകടനങ്ങള്‍ നടന്ന വേദിയും കുട്ടികള്‍ക്കായുള്ള വിനോദ പരിപാടികളും അദ്ദേഹം സന്ദര്‍ശിച്ചു. പരമ്പരാഗത ഇന്ത്യന്‍ ഉത്പന്നങ്ങളുടെയും കരകൗശല വസ്തുക്കളുടെയും വിപണന കേന്ദ്രവും അദ്ദേഹം ചുറ്റിനടന്നു കണ്ടു.

49 ദിവസം നീണ്ടുനില്‍ക്കുന്ന 'ഗ്ലോബല്‍ ഹാര്‍മണി 2' സംരംഭത്തില്‍ ലോകമെമ്പാടുമുള്ള 14 സംസ്‌കാരങ്ങള്‍ അണിനിരക്കുന്നുണ്ട്. സാംസ്‌കാരിക വൈവിധ്യത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്ന വിവിധതരം കലാപരവും പൈതൃകപരവുമായ പ്രകടനങ്ങള്‍ ഈ പരിപാടിയില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യന്‍ സംസ്‌കാരവും സൗദി അറേബ്യയിലെ പ്രവാസി സമൂഹത്തിന്റെ സംഭാവനകളും ഈ പരിപാടിയിലൂടെ ലോകത്തിന് മുന്നില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഈ സന്ദര്‍ശനം കൂടുതല്‍ ശക്തി നല്‍കിയതായി ഗജേന്ദ്രസിംഗ് പറഞ്ഞു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026