l o a d i n g

ഗൾഫ്

സൗദിയില്‍ എ.ഐ. വിപ്ലവം: 10 ലക്ഷം പൗരന്മാര്‍ക്ക് എ.ഐ. നൈപുണ്യ സര്‍ട്ടിഫിക്കറ്റ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 11, 2025

റിയാദ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ.) രംഗത്ത് സൗദി അറേബ്യക്ക് ചരിത്രപരമായ നേട്ടം. രാജ്യത്തെ 10 ലക്ഷം പൗരന്മാരെ എ.ഐ. നൈപുണ്യ സര്‍ട്ടിഫിക്കറ്റ് നേടാന്‍ പ്രാപ്തരാക്കിയതായി സൗദി ഡേറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി (SDAIA) അറിയിച്ചു. 'സമാഅ്' (Sama'a) സംരംഭത്തിലൂടെയാണ് ഈ സുപ്രധാന നേട്ടം കൈവരിച്ചത്. സൗദി സമൂഹത്തെ എ.ഐ ശേഷികള്‍ ഉപയോഗിച്ച് ശാക്തീകരിക്കുന്നതിലും ഡിജിറ്റല്‍ സാക്ഷരത വര്‍ദ്ധിപ്പിക്കുന്നതിലുമുള്ള ദേശീയ ശ്രമങ്ങളുടെ വിജയമാണ് ഈ നേട്ടം.

'സമാഅ്' സംരംഭത്തിലൂടെ 10 ലക്ഷം പൗരന്മാര്‍ക്ക് നിര്‍മിത ബുദ്ധിയുടെ അടിസ്ഥാനകാര്യങ്ങളില്‍ പരിശീലനം നല്‍കി. പ്രൊഫഷണല്‍, അക്കാദമിക് ജീവിതത്തില്‍ എ.ഐ.യുടെ ഗുണപരമായ പ്രയോഗങ്ങളെക്കുറിച്ചായിരുന്നു പരിശീലനം.

ചുരുങ്ങിയ സമയത്തിനുള്ളില്‍ ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത് വിദ്യാഭ്യാസം, മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയങ്ങളുമായുള്ള ഫലപ്രദമായ പങ്കാളിത്തം മൂലമാണെന്ന് SDAIA വക്താവ് ഡോ. മജീദ് അല്‍ ശഹ്രി പറഞ്ഞു. ഈ സഹകരണത്തിലൂടെ സ്‌കൂള്‍, യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍, അധ്യാപകര്‍, വിദ്യാഭ്യാസ മന്ത്രാലയത്തിലെ ജീവനക്കാര്‍ എന്നിങ്ങനെ സമൂഹത്തിലെ വിശാലമായ വിഭാഗങ്ങളിലേക്ക് എ.ഐ. പരിശീലനം എത്തിക്കാന്‍ കഴിഞ്ഞു.

അടുത്ത ഘട്ടത്തില്‍ വിദഗ്ദ്ധര്‍, ശാസ്ത്രജ്ഞര്‍, എ.ഐ. മേഖലയിലെ ഗവേഷകര്‍ എന്നിവരുള്‍പ്പെടെയുള്ള വിവിധ വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള പുതിയ സംരംഭങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഡോ. മജീദ് അല്‍ ശഹ്രി കൂട്ടിച്ചേര്‍ത്തു.

ഇതോടനുബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം റിയാദില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി യൂസഫ് അല്‍ബുനിയാന്‍, സൗദി ഡേറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി പ്രസിഡന്റ് ഡോ. അബ്ദുല്ല അല്‍ഗാംദി, വിദ്യാഭ്യാസ ഉപമന്ത്രി ഡോ. ഇനാസ് അല്‍ഈസ, ഇമാം മുഹമ്മദ് ബിന്‍ സഊദ് ഇസ്‌ലാമിക് യൂനിവേഴ്സിറ്റി പ്രസിഡന്റ് ഡോ. അഹമ്മദ് അല്‍അംരി, 'സദായ' നാഷനല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ഇസാം അല്‍വാഖിത് എന്നിവര്‍ പങ്കെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026