l o a d i n g

ഗൾഫ്

ഖത്തര്‍ ബോട്ട് ഷോ സമാപിച്ചു, വന്‍ ജനപങ്കാളിത്തം

Thumbnail
Publisher By     അഹമ്മദ് പാതിരിപ്പറ്റ
November 11, 2025

ദോഹ: സമുദ്ര സൗന്ദര്യവും ആധുനിക സാങ്കേതികവിദ്യയും ഒത്തുചേര്‍ന്ന് ഒരവിസ്മരണീയ കാഴ്ചയായി ഖത്തര്‍ ബോട്ട് ഷോ 2025 സമാപിച്ചു. ആദ്യ പതിപ്പിനേക്കാള്‍ 25 ശതമാനം കൂടുതല്‍ പങ്കാളിത്തം നേടിക്കൊണ്ട്, ഗള്‍ഫ് മേഖലയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന മറൈന്‍ എക്‌സിബിഷന്‍ എന്ന നിലയില്‍ ഖത്തറിന്റെ സ്ഥാനം കൂടുതല്‍ ഉറപ്പിച്ചു. നാലുദിവസം നീണ്ട ഈ സമുദ്ര ഉത്സവം 505 പ്രമുഖ ബ്രാന്‍ഡുകള്‍, 85 എക്‌സിബിറ്റര്‍മാര്‍, കൂടാതെ 65ലധികം ആഡംബര യാട്ടുകള്‍ ഒരുമിച്ചെത്തിയ വേദിയായി മാറി.

ഖത്തറിന്റെ മനോഹരമായ ജല സൗന്ദര്യത്തെ നവീകരണത്തിന്റെയും കലാപാടവത്തിന്റെയും സാംസ്‌കാരിക അഭിമാനത്തിന്റെയും വേദിയാക്കി മാറ്റി. 27,000ത്തിലധികം സന്ദര്‍ശകര്‍ പങ്കെടുത്തതോടെ, ഖത്തര്‍ ആധുനികതയും സമുദ്രപൈതൃകവും ഒരുമിച്ചുനില്‍ക്കുന്ന അപൂര്‍വ്വ നേട്ടം സ്വന്തമാക്കി.

25 രാജ്യങ്ങള്‍ പങ്കെടുത്ത ഷോയില്‍ പകുതിയിലധികം പ്രദര്‍ശനങ്ങള്‍ ഖത്തര്‍ കമ്പനികളുടേതായിരുന്നു. പ്രമുഖ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഗള്‍ഫ് മേഖലയിലെ ഉന്നത അതിഥികളും പങ്കെടുത്തത് ഇവന്റിന്റെ പ്രാധാന്യത്തെ കൂടുതല്‍ ഉയര്‍ത്തി. ഇതിനിടെ ഓള്‍ഡ് ദോഹ പോര്‍ട്ടും യാട്ട് മാനേജ്‌മെന്റിലെ മുന്‍നിര സ്ഥാപനമായ ജെ.എല്‍.എസ് യാട്ട്‌സ് എല്‍.എല്‍.സി.യും തമ്മില്‍ കരാര്‍ ഒപ്പുവച്ചു. ഇതിലൂടെ കൂടുതല്‍ അന്താരാഷ്ട്ര യാട്ടുകള്‍ ഖത്തറിലേക്ക് ആകര്‍ഷിക്കാനാണ് ലക്ഷ്യം.

ഖത്തര്‍ നാഷണല്‍ ബാങ്ക് സമ്മര്‍ കാമ്പയിനിലെ വിജയികളെ ബോട്ട് ഷോയുടെ അവസാന ദിനത്തില്‍ ആദരിച്ചു. ഓള്‍ഡ് ദോഹ പോര്‍ട്ടും ദുബായ് ഹാര്‍ബറും തമ്മിലുള്ള കരാര്‍ ഗള്‍ഫ് മറൈനുകള്‍ തമ്മിലെ സഹകരണം ശക്തിപ്പെടുത്തി. യാട്ട് ഉടമകള്‍ക്ക് ഇരുവശത്തും പ്രത്യേക ബര്‍ത്തിംഗ് സൗകര്യങ്ങളും ഓഫറുകളും ലഭിക്കും. ലോക പ്രശസ്ത സൂപ്പര്‍യാട്ട് ബില്‍ഡേഴ്‌സ് അസോസിയേഷന്‍ (SYBAss) അംഗങ്ങളടക്കം നിരവധി ഗ്ലോബല്‍ ബ്രാന്‍ഡുകള്‍ പങ്കെടുത്തപ്പോള്‍, 20 ശതമാനം പ്രദര്‍ശനങ്ങള്‍ ഖത്തറില്‍ ആദ്യമായി അവതരിപ്പിച്ചവയായിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026