l o a d i n g

ഗൾഫ്

ദുബായ് എയര്‍ ടാക്‌സി അടുത്ത വര്‍ഷം സര്‍വീസ് ആരംഭിക്കും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 12, 2025

ദുബായ്: അടുത്ത വര്‍ഷം സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി, പൈലറ്റുള്ള ആദ്യ എയര്‍ ടാക്‌സി ദുബായ് വിമാനത്താവളത്തില്‍ സുരക്ഷിതമായി പറന്നിറങ്ങി. മര്‍ഗാമില്‍ നിന്ന് അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കായിരുന്നു പരീക്ഷണ പറക്കല്‍.

ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ആണ് തന്റെ 'എക്സ്' അക്കൗണ്ടിലൂടെ ലാന്‍ഡിംഗിന്റെ ചിത്രം പങ്കുവെക്കുകയും പ്രഖ്യാപനം നടത്തുകയും ചെയ്തത്. ഏറ്റവും പുതിയ ആഗോള സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് എയര്‍ ടാക്‌സിയുടെ രൂപകല്‍പ്പന.

പൂര്‍ണമായും ഇലക്ട്രികിലുള്ള ഇത് പരിസ്ഥിതി സൗഹൃദം, മികച്ച സുരക്ഷ, വേഗത, സുഖകരം എന്നിവ ഉറപ്പാക്കുന്നു. ആറ് പ്രൊപ്പല്ലറുകളും നാല് സ്വതന്ത്ര ബാറ്ററി പാക്കുകളും വിമാനത്തിനുണ്ട്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ മുതല്‍ 320 കിലോമീറ്റര്‍ വരെ വേഗതയില്‍ പറക്കാന്‍ ഇതിനു കഴിയും. പൈലറ്റിനെ കൂടാതെ, നാല് യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന രീതിയിലാണ് ഉള്‍വശം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പൊതു ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ വിലയിരുത്തിയ ശേഷമാണ് ശൈഖ് ഹംദാന്‍ എയര്‍ ടാക്‌സിയുടെ ലാന്‍ഡിംഗ് പ്രഖ്യാപിച്ചത്. അതോടൊപ്പം കാല്‍നടക്കാര്‍ക്കും സൈക്ലിസ്റ്റുകള്‍ക്കും സൗഹൃദനഗരമാക്കി ദായിയെ മാറ്റുക, ലോകത്തിലെ ഏറ്റവും മികച്ച താമസത്തിനും ജോലി ചെയ്യുന്നതിനുമുള്ള നഗരമാക്കി മാറ്റുക എന്ന ലക്ഷ്യതും ഇതിന്റെ ലക്ഷ്യമാണ്. ഏരിയല്‍ ടാക്‌സി പദ്ധതിയുടെ പുരോഗതി സംബന്ധിച്ച് ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആര്‍.ടി.എ) ചെയര്‍മാന്‍ മതാര്‍ അല്‍ തായര്‍ ശൈഖ് ഹംദാന് വിശദീകരണം നല്‍കി.

ജോബി ഏവിയേഷന്‍ ആണ് പരീക്ഷണ പറക്കല്‍ സംഘടിപ്പിച്ചത്. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി, ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി എന്നിവയുമായി സഹകരിച്ച് 2026-ല്‍ എമിറേറ്റില്‍ ആദ്യ എയര്‍ ടാക്സി സര്‍വിസ് പ്രഖ്യാപിക്കാനാണ് തീരുമാനം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026