l o a d i n g

ഗൾഫ്

മൂന്ന് സൗദി നഗരങ്ങളില്‍ ഉന്നത വിദ്യാഭ്യാസ മേള നാളെ മുതല്‍, 25 ഇന്ത്യന്‍ സര്‍വകലാശാലകള്‍ പങ്കെടുക്കും

Thumbnail
Publisher By     എ.എം. സജിത്ത്
November 12, 2025


ജിദ്ദ- സൗദി അറേബ്യയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ജിദ്ദ, റിയാദ്, ദമാം നഗരങ്ങളില്‍ ഉന്നതവിദ്യാഭ്യാസ, കരിയര്‍ മേള നാളെ മുതല്‍ ആരംഭിക്കും. നാളെ രാവിലെ 9 മുതല്‍ വൈകിട്ട് ഏഴു വരെ ജിദ്ദ ഇന്റര്‍ നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിലും 14, 15 തീയതികളില്‍ അല്‍ കോബാര്‍ ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളിലും 17 ന് റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലുമാണ് പരിപാടി. ഇന്ത്യയില്‍നിന്നുള്ള 25 പ്രമുഖ സര്‍വകലാശാലകളില്‍നിന്നുളള പ്രതിനിധികള്‍ മേളയില്‍ പങ്കെടുക്കും.

ഇന്ത്യന്‍ സര്‍വകലാശാലകളെയും സൗദി അറേബ്യയിലെ വിദ്യാര്‍ത്ഥികളെയും ബന്ധിപ്പിക്കുകയാണ് മേളയുടെ ലക്ഷ്യമെന്ന് സംഘാടകരായ എജ്യുനിയല്‍ ഗ്രൂപ്പ് ഡയറക്ടര്‍ ത്രിഭുവന്‍ പ്രതാപ് സിംഗ് ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജിദ്ദ ആസ്ഥാനമായുള്ള ഇ.സി.ജി.എസ് എജ്യുക്കേഷനുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങളുടെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന 'ഇന്ത്യയില്‍ പഠിക്കുക' പദ്ധതിയുടെ ഭാഗമായി 2013 മുതല്‍ ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസം ഗള്‍ഫ് രാജ്യങ്ങളില്‍ പ്രചരിപ്പിക്കുന്നതിന് എജ്യുനിയല്‍ ഗ്രൂപ്പ് പ്രവര്‍ത്തിച്ചുവരുന്നതായി ത്രിഭുവന്‍ പ്രതാപ് സിംഗ് പറഞ്ഞു. സൗദി അറേബ്യ, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നടത്തിയ ഉന്നത വിദ്യാഭ്യാസ മേളകളിലൂടെ ആയിരക്കണക്കിന് വിദ്യാര്‍ഥികളെ ഇന്ത്യയിലെ പ്രമുഖ യൂണിവേഴ്‌സിറ്റികളുമായി ബന്ധിപ്പിക്കാന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു. എന്‍ജിനീയറിംഗ്, മെഡിസിന്‍, മാനേജ്‌മെന്റ്, സയന്‍സ്, ആര്‍ട്‌സ്, പുതിയ സാങ്കേതികവിദ്യകള്‍ എന്നീ വിഭാഗങ്ങളില്‍ കോഴ്‌സുകള്‍ ലഭ്യമാണ്.

ഇരുപത്തഞ്ചോളം സര്‍വകലാശാലകളുടെ ഡയറക്ടര്‍മാര്‍, ഡീന്‍മാര്‍, അഡ്മിഷന്‍ ഓഫീസര്‍ എന്നിവരുമായി രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും നേരില്‍ സംസാരിക്കാന്‍ മേള അവസരമൊരുക്കും. സ്‌പോട്ട് ആപ്ലിക്കേഷന്‍, അഡ്മിഷന്‍ കൗണ്‍സിലിംഗ്, സ്‌കോളര്‍ഷിപ്പ്, സാമ്പത്തിക സഹായത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, കരിയര്‍ പാത്ത് സെഷനുകള്‍ എന്നിവയാണ് മേളയിലെ പരിപാടികള്‍. സ്‌കൂള്‍ പ്രിന്‍സിപ്പലുമാര്‍, എജ്യൂക്കേഷന്‍ കൗണ്‍സിലര്‍മാര്‍, സര്‍വകലാശാല പ്രതിനിധികള്‍ തമ്മിലുള്ള നെറ്റ്വര്‍ക്കിംഗ് ശക്തമാക്കാനും ഇത് ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ കനത്ത വിദ്യാഭ്യാസ ചെലവ്, വിസ പ്രതിസന്ധി എന്നിവമൂലം ഇന്ത്യയില്‍ ഗുണനിലവാരമുള്ളതും ചെലവ് കുറഞ്ഞതുമായ വിദ്യാഭ്യാസത്തിന് ആകര്‍ഷണം ഏറെയാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്ക് അവരുടെ അക്കാദമിക് നിലവാരത്തെ അടിസ്ഥാനമാക്കി അമ്പതുശതമാനം വരെ സ്‌കോളര്‍ഷിപ് നല്‍കുന്ന പദ്ധതികള്‍ ഈ സര്‍വകലാശാലകള്‍ നടപ്പാക്കുന്നതായി അദ്ദേഹം പറഞ്ഞു. വെല്ലൂര്‍ വി.ഐ.ടി, എസ്.ആര്‍.എം ചെന്നൈ, കാരുണ്യ കോയമ്പത്തൂര്‍, ക്രൈസ്റ്റ് ബംഗളൂരു, ജെയിന്‍ ബംഗളൂരു, മണിപ്പാല്‍, സിംബയോസിസ് പൂനെ, ബിറ്റ്‌സ്പിലാനി ദുബായ്, അമിറ്റി ദുബായ്, ഇഗ്നോ തുടങ്ങിയ യൂണിവേഴ്‌സിറ്റികള്‍ മേളയിലെത്തും. യു.എ.ഇ, മലേഷ്യ എന്നിവിടങ്ങളിലുള്ള ഈ യൂണിവേഴ്‌സിറ്റികളുടെ കാമ്പസിലും അഡ്മിഷന്‍ നേടാനാകും.

2003-ല്‍ സ്ഥാപിതമായ ഇ.സി.ജി.എസ് എജ്യുക്കേഷന്‍, സൗദി അറേബ്യയില്‍ ഇഗ്നോയുടെ ഔദ്യോഗിക ഓവര്‍സീസ് സ്റ്റഡി സെന്റര്‍ ആണ്. ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളില്‍ സെന്ററുകള്‍ ഉണ്ട്. ഇന്ത്യന്‍, വിദേശ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ അവസരങ്ങള്‍ നല്‍കുന്നതില്‍ ഇ.സി.ജി.എസ് ഇരുപത് വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. ബിരുദം, ബിരുദാനന്തരം, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍ എന്നിവ ഇവിടെ ലഭ്യമാണെന്ന് ഇ.സി.ജി.എസ് ജനറല്‍ മാനേജര്‍ റിയാസ് മുല്ല പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026