l o a d i n g

ഗൾഫ്

സൗദിയില്‍ കാലാവസ്ഥ മാറ്റ സൂചന, പലയിടങ്ങളിലും മഴ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 14, 2025

ജിദ്ദ: സൗദിയില്‍ തണുപ്പുകാലത്തിനു മുന്നോടിയായി വിവിധ ഭാഗങ്ങളില്‍ മഴ പെയ്തു. ജിദ്ദ, മക്ക, മദീന മേഖലയിലാണ് മഴ ലഭിച്ചത്. ത്വാഇഫിലും അസീര്‍, അല്‍ബാഹ മേഖലയിലും മഴ മുന്നറിയിപ്പ് തുടരുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മക്ക മേഖലയില്‍ കനത്ത മഴയാണ് ലഭിച്ചത്. വെള്ളക്കെട്ട് രൂപപ്പെടുകയും കുത്തിയൊഴുക്കുണ്ടാവുകയും ചെയ്തതിനെത്തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ ഒലിച്ചു പോയി. ഒട്ടുമിക്ക റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. തായിഫിലും നല്ല മഴയുണ്ടായിരുന്നു.

സൗദിയിലെ പടിഞ്ഞാറന്‍ മേഖലയിലെ വിവിധ പ്രദേശങ്ങളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. മദീന, യാമ്പു, ബദര്‍ തുടങ്ങിയ പ്രദേശങ്ങളിലും മഴ ലഭിച്ചു. മക്കയിലെ വിവിധ പ്രദേശങ്ങളായ അല്‍കാമില്‍, മദ്‌റക്, ജമൂം, മൈസാന്‍ പോലുള്ള സ്ഥലങ്ങളിലും ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ദമാം, ഖോബാര്‍ ഉള്‍പ്പെടെയുള്ള കിഴക്കന്‍ പ്രവിശ്യകളിലും നേരിയ തോതില്‍ മഴയുണ്ടായി. അല്‍ബാഹ, അല്‍ജൗഫ് എന്നിവിടങ്ങളിലും മഴ മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസം മഴക്കു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ സൗദിയിലുനീളം നടന്നിരുന്നു.

ഔദ്യോഗിക അറിയിപ്പുകള്‍ ശ്രദ്ധിക്കാനും വെള്ളപ്പൊക്ക സാധ്യതയുള്ള താഴ് വരകളിലൂടെയുള്ള യാത്രകള്‍ ഒഴിവാക്കാനും കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കനത്ത മഴയുള്ളപ്പോഴും കാഴ്ചാ പരിധി കുറയുമ്പോഴും വാഹനം ഓടിക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കണം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026