l o a d i n g

ഗൾഫ്

എയര്‍ ടാക്‌സി സര്‍വീസിനായി ജോബി ഏവിയേഷനുമായി സൗദി അറേബ്യ കരാര്‍ ഒപ്പിട്ടു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 14, 2025

റിയാദ്: യു.എ.ഇക്കു പിന്നാലെ സൗദി അറേബ്യയും എയര്‍ ടാക്‌സി സര്‍വീസിനൊരുങ്ങുന്നു. ഇതിനായി ന്യൂയോര്‍ക്കിലെ ഇലക്ട്രിക് എയര്‍ ടാക്സി നിര്‍മാതാക്കളായ ജോബി ഏവിയേഷനുമായി സൗദി അറേബ്യയുടെ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ധാരണാപത്രം ഒപ്പുവെച്ചു.

രാജ്യത്ത് പറക്കും ടാക്സികളുടെ സാക്ഷ്യപ്പെടുത്തലും വിന്യാസവും ത്വരിതപ്പെടുത്തുന്നതിന് ധാരണാപത്രം സഹായിക്കും. യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി ഒരു ലളിതമായ സാക്ഷ്യപ്പെടുത്തല്‍ പ്രക്രിയ സ്ഥാപിക്കാന്‍ ഈ ധാരണാപത്രം സഹായിക്കും. ഇത് സൗദിയിലെ പ്രാദേശിക അംഗീകാര നടപടികള്‍ വേഗത്തിലാക്കാനും ഉപകരിക്കും.

യു.എ.ഇയില്‍ കഴിഞ്ഞ ആഴ്ചയിലാണ് എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ നടന്നത്. താമസിയാത ഇവിടെ സര്‍വീസ് ആരംഭിക്കുംം. യുഎസ്, യുകെ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവയ്ക്ക് പിന്നാലെയാണ് ജോബിയുടെ എയര്‍ ടാക്സി സേവനങ്ങള്‍ യു.എ.ഇയില്‍ ആരംഭിക്കുന്നത്. സൗദിയുമായി ധാരണാ പത്രം ഒപ്പിട്ടതോടെ ജോബിയുടെ എയര്‍ ടാക്സിയുടെ പ്രധാന വിപണികളിലൊന്നായി സൗദി അറേബ്യയും മാറും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026