l o a d i n g

ഗൾഫ്

സൗദി വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഹെലിപാഡുകള്‍ വരുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 15, 2025

റിയാദ്: സൗദി അറേബ്യയുടെ ടൂറിസം രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി, രാജ്യത്തെ പ്രധാന വിനോദസഞ്ചാര മേഖലകളില്‍ ഹെലിപാഡുകള്‍ സ്ഥാപിക്കാന്‍ ധാരണയായി. സൗദി ടൂറിസം അതോറിറ്റിയും സെക്കന്‍ഡ് എയര്‍പോര്‍ട്ട് ക്ലസ്റ്ററും തമ്മിലാണ് നിര്‍ണായകമായ ഈ കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്.

ഈ സഹകരണത്തിന്റെ പ്രധാന ലക്ഷ്യം വ്യോമയാന, ടൂറിസം മേഖലകളെ സംയോജിപ്പിച്ചുകൊണ്ട് രാജ്യത്തെ വിനോദസഞ്ചാര മേഖലയുടെ വികസനം ത്വരിതപ്പെടുത്തുക എന്നതാണ്. ഇതിന്റെ ഭാഗമായി വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പ്രധാനപ്പെട്ട ലൊക്കേഷനുകള്‍ കണ്ടെത്തി ഹെലിപാഡുകള്‍ നിര്‍മിക്കും.
ഇതുവഴി ടൂറിസം ഗതാഗതത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും സന്ദര്‍ശകരുടെ യാത്ര കൂടുതല്‍ ലളിതമാക്കുകയും ചെയ്യും.

രാജ്യത്തെ വൈവിധ്യമാര്‍ന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ തനിമയും ഗുണനിലവാരവും ഉള്‍ക്കൊണ്ടുകൊണ്ട്, സഞ്ചാരികള്‍ക്ക് അവിസ്മരണീയമായ അനുഭവം ഉറപ്പാക്കാനാണ് ഇരുവിഭാഗങ്ങളും കൈകോര്‍ക്കുന്നത്. 'വിഷന്‍ 2030' ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഈ പങ്കാളിത്തം നിര്‍ണായക പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തല്‍. ഇത് ടൂറിസം മേഖലയുടെ വളര്‍ച്ചക്ക് ഊര്‍ജ്ജം പകരുകയും യാത്രക്കാരുടെ സൗകര്യങ്ങള്‍ ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026