l o a d i n g

ഗൾഫ്

ഇന്ത്യന്‍ സംസ്‌കൃതിയുടെ നേര്‍ക്കാഴ്ചയായി കലാസാഹിതി വാര്‍ഷികാഘോഷം

Thumbnail
Publisher By     എ.എം. സജിത്ത്
November 16, 2025

ജിദ്ദ- സദസ്സും പാട്ടുകാരും ഒന്നായി മാറിയ അപൂര്‍വ ആഘോഷനിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് ജിദ്ദ കേരള കലാസാഹിതിയുടെ ഇരുപത്തൊമ്പതാം വാര്‍ഷികത്തിന് കൊടിയിറങ്ങി. മഹ്ജറിലെ ഖുബ്ബ ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ 'കളേഴ്‌സ് ഓഫ് ഇന്ത്യ' വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ സംസ്‌കൃതിയുടെ നേര്‍ക്കാഴ്ചയായി. നൃത്തവും സംഗീതവും ഇതള്‍ വിരിഞ്ഞ കലാരാവ് കോണ്‍സല്‍ മുഹമ്മദ് ഹാഷിം ഉദ്ഘാടനം ചെയ്തു.

ജിദ്ദയിലെ കലാപ്രതിഭകള്‍ക്ക് പുറമെ നാട്ടില്‍നിന്നെത്തിയ പിന്നണി ഗായകരായ രേഷ്മ രാഘവേന്ദ്രയും ലിബിന്‍ സ്‌കറിയയും അണമുറിയാത്ത ആവേശത്തിനാണ് തിരികൊളുത്തിയത്. മൂന്നു മണിക്കൂറോളം വന്‍സദസ്സിനെ അവര്‍ പാട്ടിന്റെ പെരുമഴയില്‍ കുളിപ്പിച്ചു. ഇതാദ്യമായി ജിദ്ദയിലെത്തിയ ഇരുവര്‍ക്കും വലിയ വരവേല്‍പാണ് സദസ്സ് നല്‍കിയത്. നിരവധി സ്റ്റേജ് ഷോകള്‍ അവതരിപ്പിച്ചുള്ള തനിക്ക് ഇത്രയും ഗംഭീര സ്വീകരണം എവിടെയും ലഭിച്ചിട്ടില്ലെന്ന ഗായിക രേഷ്മ രാഘവേന്ദ്രയുടെ വാക്കുകളെ നിറഞ്ഞ കൈയടികളോടെ സദസ്സ് സ്വീകരിച്ചു.

ശ്രീലക്ഷ്മി എസ് നായര്‍ ചിട്ടപ്പെടുത്തിയ സെമിക്ലാസ്സിക്കല്‍ നൃത്തം, ഭരതനാട്യം, കഥക്, സമൂഹനൃത്തം എന്നിവ പരിപാടിയുടെ മുഖ്യ ആകര്‍ഷണമായി. സലീന മുസാഫിര്‍ ആവിഷ്‌കരിച്ച ബോളിവുഡ് ഫ്യൂഷന്‍ ഡാന്‍സും ഷാനി ഷാനവാസ് ചിട്ടപ്പെടുത്തിയ ലേഡീസ് സിനിമാറ്റിക് ഡാന്‍സും ആഘോഷത്തിന് ചാരുതയേകി. മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ ജീവിതത്തെ ആസ്പദമാക്കി തയാറാക്കിയ വിംഗ്‌സ് ഓഫ് ഫയര്‍ എന്ന സ്‌കിറ്റ് ആയിരുന്നു മറ്റൊരു പ്രധാന ആകര്‍ഷണം.

കോണ്‍സല്‍ മുഹമ്മദ് ഹാഷിം, പത്മശ്രീ നൗഫ് അല്‍ മര്‍വായ് എന്നിവരേയും ഗ്ലോബല്‍ അറബ് ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് നേടിയ അബ്ദുല്‍ മജീദ് ബദറുദ്ദീനേയും ആദരിച്ചു. കലാസാഹിതി രക്ഷാധികാരി മുസാഫിര്‍ ആശംസ നേര്‍ന്നു. പ്രസിഡന്റ് ഷാനവാസ് കൊല്ലം അധ്യക്ഷനായിരുന്നു. മാത്യു വര്‍ഗീസ് സ്വാഗതവും ഡാര്‍വിന്‍ ആന്റണി നന്ദിയും പറഞ്ഞു.

Photo Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026