തിരുവനന്തപുരം: കണ്ണൂര്‍ പയ്യന്നൂരില്‍ എസ്‌ഐആറുമായി ബന്ധപ്പെട്ട ജോല സമ്മര്‍ദത്താല്‍ ബിഎല്‍ഒ അനീഷ് ജോര്‍ജ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ബിഎല്‍ഒമാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുടെ സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് ജോലി ബഹിഷ്‌കരിച്ച് പ്രതിഷേധം. എന്‍ജിഒ അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ചീഫ് ഇലക്ടറല്‍ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ട്രേറ്റിലേക്കും പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കുന്നുണ്ട്.
കേരളത്തിലും ബിഎല്‍ഒ ആത്മഹത്യ ചെയ്ത വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് സമാനമായ വിഷയം ഉന്നയിച്ചുള്ള മറ്റൊരു മരണം രാജ്സ്ഥാനിലുണ്ടായിരിുന്നത്. ജയ്പൂരിലെ ഗവണ്‍മെന്റ് പ്രൈമറി സ്‌കൂളില്‍ അധ്യാപകനായ മുകേഷ് ജംഗിദ് ആണ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്. എസ്‌ഐആറുമായി ബന്ധപ്പെട്ട് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കടുത്ത സമ്മര്‍ദ്ദം നേരിട്ടിരുന്നതായി കുടുംബം ആരോപിച്ചു. മുകേഷിന്റെ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. എസ്ഐആര്‍ ജോലികള്‍ കാരണം താന്‍ സമ്മര്‍ദ്ദത്തിലാണെന്നും സൂപ്പര്‍വൈസര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും കുറിപ്പില്‍ പറയുന്നു. സസ്പെന്‍ഷന്‍ ഭീഷണി ഉണ്ടെന്നും ആത്മഹത്യ കുറിപ്പിലുണ്ട്.
ഫോട്ടോ: അനീഷ് ജോര്‍ജ്, മുകേഷ് ജംഗിദ്
Related News