വടക്കാങ്ങര: സാമൂഹിക സേവന രംഗത്ത് സജീവമായ ജനസമക്ഷം വാട്‌സപ്പ് ഗ്രൂപ്പുകളുടെ പത്താം വാര്‍ഷിക സമ്മേളനം വടക്കാങ്ങര ടാലന്റ് പബ്ലിക് സ്‌കൂളില്‍ നടന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗ്രൂപ്പ് അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു.
മാനസിക സമ്മര്‍ദ്ദങ്ങള്‍ വര്‍ദ്ധിച്ചു വരികയും ബന്ധങ്ങള്‍ ശിഥിലമായി കൊണ്ടിരിക്കുകയും ചെയ്യുന്ന ഈ കാലത്ത് പരസ്പര ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നത്തിലും നാടിനും സമൂഹത്തിനും ഉപകാരപ്രദമായ രീതിയില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ ഉപയോഗികപ്പെടുത്തുന്നതിന്റെയും മികച്ച ഉദാഹരണമാണ് ജനസമക്ഷം സോഷ്യല്‍ മീഡിയ ഗ്രൂപ്പെന്ന് പരിപാടിയില്‍ പങ്കെടുത്ത പ്രസംഗകര്‍ അഭിപ്രായപ്പെട്ടു.
സിജി മലപ്പുറം ജില്ലാ പ്രസിഡന്റ് ജമാലുദ്ദീന്‍ തങ്കയത്തില്‍ (ബന്ധങ്ങള്‍ ഊഷ്മളമാക്കാം), അധ്യാപകനും ഫാമിലി കൗണ്‍സിലറുമായ നൂറുല്‍ അമീന്‍ അരീക്കോട് (ലഹരി വ്യാപനം കാരണങ്ങളും പ്രത്യാഘാതങ്ങളും), പ്രമുഖ സോഷ്യല്‍ ആക്ടിവിസ്റ്റ് റാസിഖ് എ. റഹീം (സോഷ്യല്‍ മീഡിയ കാലത്തെ സൗഹൃദങ്ങള്‍), അന്‍വര്‍ വടക്കാങ്ങര (അടുക്കും ചിട്ടയും) എന്നീ വിഷയങ്ങള്‍ അവതരിപ്പിച്ചു.
ഹഫീദ് നദ്വി (അല്‍ ജാമിഅഃ ശാന്തപുരം), ഡോ:പി. എം. ഇസ്ഹാഖ് (വഹ്ദത്തെ ഇസ്ലാമി) ആറ്റക്കോയ തങ്ങള്‍ (കൂട്ടായി), അബ്ബാസ് അലി (കോമ്പസ് നെറ്റ് വര്‍ക്ക്), മൂസക്കുട്ടി വെട്ടിക്കാട്ടിരി (അല്‍ ജാമിഅഃ ശാന്തപുരം), അനസ് കെ. (വടക്കാങ്ങര മഹല്ല് പ്രസിഡന്റ്) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. മുഹമ്മദ് അമീന്‍.കെ. ഖുര്‍ആനില്‍ നിന്ന് അവതരിപ്പിച്ചു. അന്‍വര്‍ വടക്കാങ്ങര സ്വാഗതവും ഇബ്രാഹിം പട്ടാക്കല്‍ നന്ദിയും പറഞ്ഞു
യാസിര്‍ കരുവാട്ടില്‍, ഹംസ.സി ടി., മുഹമ്മദലി കെ, നദീര്‍ മാസ്റ്റര്‍, അബ്ദുല്‍ ഹക്കീം തങ്ങള്‍, സമദ് മാസ്റ്റര്‍.ടി.ടി, ദില്‍ഷാന്‍. കെ., ബാസില്‍. കെ, സമീര്‍ ബാബു പി. കെ, മുനീര്‍ പാലക്കല്‍, കമാല്‍. പി. എന്നിവര്‍ നേതൃത്വം നല്‍കി.
Related News