l o a d i n g

ഗൾഫ്

സൗദി അറേബ്യ 'ആധുനിക കാലത്തെ അത്ഭുതം': കിരീടാവകാശിയെ പ്രശംസിച്ച് ട്രംപ്

Thumbnail
Publisher By     BY - DESK
November 19, 2025

വാഷിംഗ്ടണ്‍- സൗദി അറേബ്യ ആധുനിക കാലത്തെ ഒരു അത്ഭുതമായി മാറിയെന്നും, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ രാജ്യം വലിയ വികസനത്തിനും അഭിവൃദ്ധിക്കുമാണ് സാക്ഷ്യം വഹിക്കുന്നതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ സൗദി കിരീടാവകാശിക്ക് നല്‍കിയ ഔദ്യോഗിക സ്വീകരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സന്ദര്‍ശനത്തിന്റെ ഭാഗമായി അമേരിക്കയും സൗദി അറേബ്യയും തമ്മില്‍ വമ്പന്‍ പ്രതിരോധ കരാറിലും, ആണവോര്‍ജ്ജം, നിര്‍മിത ബുദ്ധി തുടങ്ങിയ മേഖലകളിലെ സുപ്രധാന കരാറുകളിലും ഒപ്പുവെച്ചു.

'മികച്ച ദര്‍ശനമുള്ള ഒരു സുഹൃത്തിനെ സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. അമേരിക്കയെയും സൗദിയെയും സംബന്ധിച്ചിടത്തോളം ഇത് ചരിത്രപ്രധാനമായ ദിവസമാണ്,' ട്രംപ് പറഞ്ഞു. സൗദി അറേബ്യ തങ്ങളുടെ 'നാറ്റോ ഇതര പ്രധാന സഖ്യകക്ഷി' ആണെന്ന് ആവര്‍ത്തിച്ച ട്രംപ്, ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക ഏകോപനം വര്‍ദ്ധിപ്പിക്കുമെന്ന് ഉറപ്പ് നല്‍കി.

ഗാസ സമാധാന കരാറില്‍ സൗദി അറേബ്യ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്. യുദ്ധം അവസാനിപ്പിക്കുന്നതില്‍ സൗദി കിരീടാവകാശി നടത്തിയ ഇടപെടലുകളെ ട്രംപ് പ്രശംസിച്ചു. ഗാസ പീസ് കൗണ്‍സിലില്‍ പല ലോകരാജ്യങ്ങളുടെയും തലവന്മാര്‍ ഉള്‍പ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോഹവ്യവസായം, നിര്‍മിത ബുദ്ധി തുടങ്ങിയ മേഖലകളില്‍ മികച്ച ചര്‍ച്ചകളാണ് നടന്നതെന്ന് ട്രംപ് അറിയിച്ചു.

ട്രംപിന്റെ വാക്കുകള്‍ക്ക് മറുപടിയായി, സൗദി അറേബ്യ കഴിഞ്ഞ ഒമ്പത് പതിറ്റാണ്ടുകളായി അമേരിക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. അമേരിക്കയുമായുള്ള സാമ്പത്തിക സഹകരണത്തിനുള്ള സാധ്യതകള്‍ വളരെ വലുതാണെന്നും സംയുക്തമായ പല അവസരങ്ങളും മുന്നിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026