l o a d i n g

ഗൾഫ്

റിയാദിലെ പഴം-പച്ചക്കറി വിപണി വികസിപ്പിക്കാന്‍ വമ്പന്‍ കരാര്‍ ഒപ്പുവെച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 19, 2025

റിയാദ്: സൗദി തലസ്ഥാനമായ റിയാദിലെ മൊത്തവ്യാപാര പഴം-പച്ചക്കറി വിപണി വികസിപ്പിക്കുന്നതിനായി സൗദി മള്‍ട്ടി ബിസിനസ് ഗ്രൂപ്പ് കരാര്‍ ഒപ്പുവെച്ചു. സൗദിയിലെ പാരലല്‍ മാര്‍ക്കറ്റായ 'നമു'വില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയാണിത്. റിയാദ് ഡെവലപ്മെന്റ് കമ്പനിയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സൗദി ഓഹരി വിപണിയായ 'തദാവുല്‍' വഴി പുറത്തുവിട്ട രേഖയിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. റിയാദിലെ നോര്‍ത്ത് സെന്‍ട്രല്‍ വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് മാര്‍ക്കറ്റ് ഒക്ടോബര്‍ 30-ന് അടച്ചുപൂട്ടിയിരുന്നു.

ഈ പദ്ധതിയുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടിക്രമങ്ങളും ഒപ്പുവെക്കലുകളും ചൊവ്വാഴ്ച പൂര്‍ത്തിയായതായി കമ്പനി സ്ഥിരീകരിച്ചു.

2024-ലെ കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ 85 ശതമാനത്തിലധികം വരും ഈ ഒറ്റക്കരാറിന്റെ മൂല്യം. 18 മാസമാണ് പദ്ധതിയുടെ നിര്‍മ്മാണ കാലാവധി. റിയാദ് മൊത്തവ്യാപാര വിപണിയുടെ രൂപകല്‍പ്പനയും നിര്‍മ്മാണവുമാണ് പ്രധാന ചുമതല. ഇതില്‍ കണ്‍സ്ട്രക്ഷന്‍, ആര്‍ക്കിടെക്ചറല്‍ ഫിനിഷിംഗ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ജോലികള്‍ ഉള്‍പ്പെടുന്നു.

ഈ കരാര്‍ കമ്പനിയുടെ സാമ്പത്തിക നിലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025-ന്റെ രണ്ടാം പകുതി, 2026-ലെ മുഴുവന്‍ വര്‍ഷം, 2027-ന്റെ ആദ്യ പകുതി എന്നീ കാലയളവുകളില്‍ കമ്പനിയുടെ സാമ്പത്തിക ഫലങ്ങളില്‍ ഈ കരാര്‍ ഗുണകരമായ സ്വാധീനം ചെലുത്തും. ഈ കരാറില്‍ അനുബന്ധ കക്ഷികളാരും ഉള്‍പ്പെട്ടിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.

2024-ല്‍ സൗദി അറേബ്യ ഏകദേശം 4.3 ദശലക്ഷം ടണ്‍ പച്ചക്കറികളും പഴങ്ങളുമാണ് ഇറക്കുമതി ചെയ്തത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026