l o a d i n g

ഗൾഫ്

മദീന ബസ് അപകടം: മരിച്ചവരുടെ ബന്ധുക്കളെത്തി, നടപടികള്‍ പുരോഗമിക്കുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 19, 2025

ജിദ്ദ - മദീനക്കടുത്തുണ്ടായ ബസ് അപകടത്തില്‍ മരിച്ച ഹൈദരാബാദ് സ്വദേശികളായ ഉംറ തീര്‍ത്ഥാടകരുടെ 35 ബന്ധുക്കള്‍ ചൊവ്വാഴ്ച രാത്രിയോടെ മദീനയിലെത്തി. തെലങ്കാന സര്‍ക്കാരിന്റെ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെട്ട എംഎല്‍എ മാജിദ് ഹുസൈന്‍ ബന്ധുക്കളെ സന്ദര്‍ശിച്ചു. നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നത് സഹായിക്കാന്‍ ബന്ധുക്കളോടൊപ്പം മൂന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മദീനയിലെത്തിയിട്ടുണ്ട്.

മരിച്ചവരുടെ കുടുംബാംഗങ്ങളെ നേരില്‍ കണ്ട എം.എല്‍.എ തെലങ്കാന സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും കുടുംബങ്ങള്‍ക്ക് ഉറപ്പുനല്‍കി. മദീനയിലെ കുര്‍ബാന്‍ റോഡിലും മസ്ജിദുല്‍ ഗമാമയ്ക്ക് സമീപവുമാണ് ബന്ധുക്കള്‍ക്ക് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. ബന്ധുക്കളെ ആശ്വസിപ്പിക്കുകയും സൗദി അധികൃതരുമായി ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. മരിച്ചവരെ തിരിച്ചറിയുന്നതിനായുള്ള ഡി.എന്‍.എ പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹങ്ങള്‍ സൗദി അറേബ്യയില്‍ തന്നെ ഖബറടക്കുമെന്നും അധികൃതര്‍ അറിയിച്ചു.

മദീനയ്ക്ക് സമീപം ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ഓയില്‍ ടാങ്കറുമായി കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തില്‍ 45 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് മാജിദ് ഹുസൈന്‍ എക്‌സ് പ്ലാറ്റ്ഫോമിലൂടെയും അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026