l o a d i n g

ഗൾഫ്

ദുബായ് വിമാനത്താവള വികസനം: 1200 കോടി ഡോളര്‍ നിക്ഷേപം നടത്താന്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 19, 2025

ദുബായ്: ദുബായിലെ ആല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിനായി 1000 കോടി ഡോളര്‍ മുതല്‍ 1200 കോടി ഡോളര്‍ വരെ നിക്ഷേപം നടത്താന്‍ ആലോചിക്കുന്നതായി എമിറേറ്റ്സ് എയര്‍ലൈന്‍സ് ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹമ്മദ് ബിന്‍ സഈദ് ആല്‍ മക്തൂം പ്രഖ്യാപിച്ചു.

വിമാനത്താവളത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പുതിയ പാസഞ്ചര്‍ ടെര്‍മിനലിലെ എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ കേന്ദ്രങ്ങളും അനുബന്ധ സൗകര്യങ്ങളും വികസിപ്പിക്കുന്നതിനാണ് ഈ ഭീമമായ തുക വിനിയോഗിക്കുക. എമിറേറ്റ്സിന്റെ സൗകര്യങ്ങള്‍ക്കൊപ്പം യാത്രികര്‍ക്കായുള്ള മറ്റ് സൗകര്യങ്ങളും വികസന പദ്ധതിയില്‍ ഉള്‍പ്പെടും.

ദുബായ് എയര്‍ഷോ 2025-ല്‍ ആല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവള വിപുലീകരണ പദ്ധതിയിലേക്ക് 350 കോടി ഡോളറിന്റെ നിക്ഷേപം ഇറക്കാന്‍ യു.കെ. എക്സ്പോര്‍ട്ട് ഫിനാന്‍സ് (UKEF) താല്‍പ്പര്യം പ്രകടിപ്പിച്ചുകൊണ്ടുള്ള കത്ത് ലഭിച്ചതിന് പിന്നാലെയാണ് ശൈഖ് അഹമ്മദിന്റെ ഈ സുപ്രധാന പ്രഖ്യാപനം.

പുതിയ പാസഞ്ചര്‍ ടെര്‍മിനലിന്റെ നിര്‍മ്മാണത്തിനായി ദുബായ് സര്‍ക്കാര്‍ 350 കോടി ഡോളറാണ് അനുവദിച്ചിട്ടുള്ളത്. സര്‍ക്കാരിന്റെ ഈ പദ്ധതിക്ക് പുറമെയാണ് എമിറേറ്റ്സിന്റെ 1200 കോടി ഡോളര്‍ വരെയുള്ള നിക്ഷേപം.

പുതിയ ടെര്‍മിനല്‍ 2030-കളില്‍ പ്രതിവര്‍ഷം 15 കോടി യാത്രികര്‍ക്ക് സേവനം നല്‍കാന്‍ കഴിയുമെന്നാണ് ദുബായ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഭാവിയില്‍ ഇത് 26 കോടി യാത്രികര്‍ക്കായി വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളില്‍ ഒന്നായി ദുബായിയെ മാറ്റാനുള്ള സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമുള്ള പദ്ധതിക്ക് ഊര്‍ജ്ജം പകരുന്നതാണ് എമിറേറ്റ്സിന്റെ ഈ നിക്ഷേപ പ്രഖ്യാപനം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026