l o a d i n g

ഗൾഫ്

ഡോളറിനെതിരേ രൂപയ്ക്ക് ചരിത്രപരമായ ഇടിവ്: മൂല്യം 89 കടന്നു

Thumbnail
Publisher By     BY - DESK
November 22, 2025

മുംബൈ: വിദേശനാണ്യ വിപണിയില്‍ വെള്ളിയാഴ്ച ഇന്ത്യന്‍ രൂപയ്ക്ക് കനത്ത ആഘാതം. ഡോളറിനെതിരേ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞ് 89 രൂപയുടെ നിലവാരം കടന്ന് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നില രേഖപ്പെടുത്തി. ഒറ്റ ദിവസം കൊണ്ട് 93 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. വ്യാപാരം അവസാനിച്ചപ്പോള്‍ ഡോളറൊന്നിന് 89.61 രൂപ എന്ന നിരക്കിലാണ് വിനിമയം നിലച്ചത്. മൂന്നു മാസത്തിനിടെ ആദ്യമായാണ് രൂപയുടെ മൂല്യത്തില്‍ ഇത്തരത്തില്‍ കുത്തനെയുള്ള ഇടിവുണ്ടാകുന്നത്.

രാവിലെ ഡോളറൊന്നിന് 88.67 രൂപയെന്ന നിലയിലാണ് വിനിമയ വിപണി തുറന്നത്. എന്നാല്‍, ദിവസം മുന്നോട്ട് പോകുംതോറും ഇടിവ് രൂക്ഷമായി. വൈകുന്നേരത്തോടെയിത് 89.65 രൂപയിലേക്ക് കൂപ്പുകുത്തി. പ്രാഥമിക കണക്കുകള്‍ പ്രകാരം, പിന്നീട് നേരിയ നില മെച്ചപ്പെടുത്തി 89.61 രൂപ നിരക്കില്‍ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.

വ്യാഴാഴ്ച രൂപയുടെ മൂല്യത്തില്‍ 20 പൈസയുടെ നഷ്ടമുണ്ടായിരുന്നു; 88.68 രൂപയിലായിരുന്നു അന്നത്തെ ക്ലോസിങ്. ഡോളറുമായി രൂപയുടെ മൂല്യത്തില്‍ കൃത്യമായ പരിധിയൊന്നും നിശ്ചയിച്ചിട്ടില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര വ്യാഴാഴ്ച സൂചന നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് വെള്ളിയാഴ്ചത്തെ ഈ വലിയ തകര്‍ച്ച.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓഹരി വിപണിയില്‍ നടത്തുന്ന തുടര്‍ച്ചയായ വില്‍പ്പന രൂപയ്ക്ക് കടുത്ത സമ്മര്‍ദം നല്‍കുന്നു. ഇന്ത്യ-അമേരിക്ക വ്യാപാരക്കരാറിലെ അനിശ്ചിതത്വവും വിപണിയെ ബാധിച്ചു.നിര്‍മിത ബുദ്ധിയുടെ (AI) പേരിലുള്ള അമിത പ്രതീക്ഷകള്‍ ഐടി, ടെക്‌നോളജി ഓഹരികളിലെ മുന്നേറ്റത്തിന് തടയിട്ടു. കൂട്ടവില്‍പ്പനയുണ്ടാകുമോ എന്ന ആശങ്ക ഈ മേഖലയിലെ ഓഹരികളുടെ വില്‍പ്പന കൂട്ടി.

യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയത് ഡോളറിന് കരുത്തുപകര്‍ന്നു. തൊഴില്‍ വിപണി വീണ്ടും ശക്തമായതാണ് പലിശയിളവിനുള്ള സാധ്യത കുറയ്ക്കുന്നത്. യൂറോ, യെന്‍, പൗണ്ട് ഉള്‍പ്പെടെയുള്ള ആറ് അന്താരാഷ്ട്ര കറന്‍സികള്‍ക്കെതിരായ യുഎസ് ഡോളര്‍ ഇന്‍ഡക്‌സ് അടുത്തിടെ 98-ല്‍ നിന്ന് 100-ന് മുകളിലേക്ക് എത്തി.

രൂപയുടെ ഈ വീഴ്ച പ്രവാസികള്‍ക്ക് നേട്ടമാണ്. അവര്‍ ഇന്ത്യയിലേക്ക് അയക്കുന്ന വിദേശ കറന്‍സിക്ക് കൂടുതല്‍ തുക ലഭിക്കും. എന്നാല്‍, രാജ്യത്തിന് ഇത് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. വലിയ അളവില്‍ ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് ഈ രംഗത്ത് തിരിച്ചടി നേരിടേണ്ടി വരും. അസംസ്‌കൃത എണ്ണ, സ്വര്‍ണം, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍, മറ്റ് അസംസ്‌കൃത വസ്തുക്കള്‍ എന്നിവയുടെ ഇറക്കുമതിച്ചെലവ് ഉയരുന്നത് നിലവിലെ റെക്കോഡ് നിലയിലുള്ള വ്യാപാരക്കമ്മി ഇനിയും ഉയരാന്‍ ഇടയാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026