l o a d i n g

ഗൾഫ്

മയക്കുമരുന്ന് കടത്ത്: ജിസാനില്‍ സ്വദേശി ഉള്‍പ്പെടെ 15 പേരെ പിടികൂടി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 23, 2025

ജിസാന്‍- മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ഒരു സൗദി പൗരന്‍ ഉള്‍പ്പെടെ 15 പേരെ അതിര്‍ത്തി രക്ഷാസേനയുടെ ലാന്‍ഡ് പട്രോളിംഗ് സംഘം പിടികൂടി. എത്യോപ്യന്‍, യെമന്‍ പൗരന്മാരായ 14 പേരും ഒരു സൗദി പൗരനുമാണ് അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ചതിന് അറസ്റ്റിലായത്. ഇവരില്‍ നിന്ന് ആകെ 47 കിലോഗ്രാം ഹാഷിഷും 240 കിലോഗ്രാം ഖാത്ത് എന്ന നിരോധിത സസ്യവും പിടിച്ചെടുത്തു.

ജിസാന്‍ മേഖലയിലെ അല്‍-ദായര്‍ സെക്ടറിലെ അതിര്‍ത്തി രക്ഷാസേനയുടെ ലാന്‍ഡ് പട്രോളിംഗ് സംഘമാണ് എത്യോപ്യന്‍, യെമന്‍ പൗരന്മാരായ 11 അതിര്‍ത്തി ലംഘകരെ പിടികൂടിയത്. ഇവര്‍ 180 കിലോഗ്രാം അളവില്‍ ഖാത്ത് എന്ന ലഹരി സസ്യം കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. അതേസമയം, അസീര്‍ മേഖലയിലെ റബുവ സെക്ടറില്‍ നടത്തിയ പരിശോധനയില്‍ അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ച മൂന്ന് യെമന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 60 കിലോഗ്രാം ഖാത്ത് പിടിച്ചെടുത്തു. കൂടാതെ, ഇതേ മേഖലയിലെ ധഹ്റാന്‍ അല്‍ ജനൂബ് സെക്ടറില്‍ നിന്ന് 47 കിലോഗ്രാം ഹാഷിഷ് കടത്താന്‍ ശ്രമിച്ച ഒരു സൗദി പൗരനെയും സേന പിടികൂടി.

അറസ്റ്റിലായവര്‍ക്കെതിരെ പ്രാഥമിക നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായി അതിര്‍ത്തി രക്ഷാസേന അറിയിച്ചു. ഇവരെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളും തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി. മയക്കുമരുന്ന് കടത്ത്, വിതരണം എന്നിവയുമായി ബന്ധപ്പെട്ട് പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ലഭിക്കുന്ന ഏതൊരു വിവരവും സുരക്ഷാ അധികാരികളെ അറിയിക്കണമെന്ന് സേന അഭ്യര്‍ത്ഥിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026