ബെംഗളൂരു: രണ്ട് മലയാളി വിദ്യാര്‍ഥികളെ ബെംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പാളം മുറിച്ചു കടക്കുമ്പോള്‍ അപകടത്തില്‍പ്പെടുകയായിരുന്നുവെന്ന്് സംശയിക്കുന്നു. കൊച്ചുതടത്തില്‍ വീട്ടില്‍ ജോസ്-സീമ ദമ്പതികളുടെ മകന്‍ ജസ്റ്റിന്‍ ജോസ് (21), റാന്നി അത്തിക്കയം കുടമുരുട്ടി തോണിക്കടവില്‍ ഷാജി തോമസിന്റെയും സുനുവിന്റെയും മകള്‍ സ്റ്റെറിന്‍ എല്‍സ ഷാജി (19) എന്നിവരാണ് മരിച്ചത്.
ചിക്കബന്നാവര സപ്തഗിരി കോളജിലെ ബി.എസ്സി നഴ്സിങ് വിദ്യാര്‍ഥികളാണ് ഇരുവരും. മൂന്നാം വര്‍ഷ വിദ്യാര്‍ഥി ആയിരുന്നു ജസ്റ്റിന്‍. സ്റ്റെറിന്‍ രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയും. ഉച്ചക്ക് ഭക്ഷണം കഴിച്ചു മടങ്ങുമ്പോഴാണ് ഇരുവരും അപകടത്തില്‍പെട്ടതെന്ന് പറയുന്നു.
Related News