l o a d i n g

ഗൾഫ്

ദൂരം കുറയും, യാത്ര എളുപ്പമാകും; ദമ്മാം-റാസ്തനൂറ കടല്‍പ്പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 24, 2025

ദമ്മാം: കിഴക്കന്‍ പ്രവിശ്യയിലെ ഗതാഗത വികസനത്തില്‍ നിര്‍ണ്ണായകമായ ദമ്മാം-റാസ്തനൂറ കടല്‍പ്പാലം ഗതാഗതത്തിനു തുറന്നു കൊടുത്തു. ദമ്മാം ഗവര്‍ണര്‍ നായിഫ് ബിന്‍ അബ്?ദുല്‍ അസീസാണ് പാലം യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തത്. ദമ്മാമിനെയും സൗദി അരാംകോയുടെ പ്രധാന പ്രവര്‍ത്തന മേഖലയായ റാസ്തനൂറ സിറ്റിയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പുതിയ പാലം. ഇതോടെ ദമ്മാമില്‍ നിന്ന് റാസ്തനൂറയിലേക്കുള്ള യാത്രാദൂരത്തില്‍ 10 കിലോമീറ്ററോളം കുറവുണ്ടാകും.

കരയിലും കടലിലുമായി 3.2 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. സൗദിയിലെ രണ്ടാമത്തെ വലിയ ഇരട്ട കാരിയേജ് വേ കടല്‍പ്പാലമാണിത്. സമുദ്രനിരപ്പില്‍ നിന്ന് 14 മീറ്റര്‍ ഉയരത്തിലുള്ള പാലത്തിന് 702 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയുമുണ്ട്. 11 സ്പാനുകളോട് കൂടിയ പാലത്തോടനുബന്ധിച്ച് 14 കിലോമീറ്റര്‍ നീളമുള്ള ലിങ്ക് റോഡും സജ്ജീകരിച്ചിട്ടുണ്ട്.

റാസ്തനൂറ, ദമ്മാം, ഖത്വീഫ് എന്നിവയ്ക്കിടയിലുള്ള ദൂരം ഗണ്യമായി കുറയും. കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളവുമായി നേരിട്ടുള്ള ബന്ധം സുഗമമാകുമെന്നതും പാലത്തിന്റെ പ്രത്യേകതയാണ്. റാസ്തനൂറ എക്കോ പാര്‍ക്ക്, ബീച്ച് എന്നിവിടങ്ങളിലേക്ക് വിനോദസഞ്ചാരികള്‍ക്ക് ഇനി വേഗത്തില്‍ എത്തിച്ചേരാനാകും.

2020-ല്‍ നിര്‍മ്മാണം ആരംഭിച്ച പദ്ധതി, 'വിഷന്‍ 2030' ലക്ഷ്യങ്ങളുടെ ഭാഗമായാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. ആഗോള റോഡ് ഗുണനിലവാര സൂചികയില്‍ രാജ്യത്തെ ആറാം സ്ഥാനത്തെത്തിക്കുക എന്ന ലക്ഷ്യത്തോടെ, അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാണ് പാലത്തില്‍ ഒരുക്കിയിട്ടുള്ളത്. സൈന്‍ബോര്‍ഡുകള്‍, മുന്നറിയിപ്പ് വൈബ്രേഷനുകള്‍, കോണ്‍ക്രീറ്റ് തടസ്സങ്ങള്‍ എന്നിവയെല്ലാം ഉയര്‍ന്ന നിലവാരത്തില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

രാജ്യത്തെ ആഗോള ലോജിസ്റ്റിക് ഹബ്ബാക്കി മാറ്റുന്നതിനും ചരക്കുനീക്കം വേഗത്തിലാക്കുന്നതിനും ഈ പാലം മുതല്‍ക്കൂട്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിനും സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനുമുള്ള റോഡ്‌സ് അതോറിറ്റിയുടെ പദ്ധതികളുടെ ഭാഗം കൂടിയാണിത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026