കൊല്ലം: വീട്ടമ്മയെ ഭര്‍ത്താവ് ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊല്ലം കരിക്കോട് അപ്പോളോ നഗറിലാണ് സംഭവം. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് കവിത (46) വീട്ടില്‍വച്ച് ഭര്‍ത്താവ് മധുസൂദനന്‍ പിള്ള (54)യുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മകളുടെ കണ്‍മുന്നിലായിരുന്നു ആക്രമണം.
കൊലപാതക കാരണം വ്യക്തമല്ല. സംഭവസമയത്ത് വീട്ടില്‍ ഇവരുടെ മകളുണ്ടായിരുന്നു. കൊലപാതകം കണ്ട മകളാണ് ഭയപ്പാടോടെ അയല്‍ക്കാരെ വിവരം അറിയിച്ചത്. അയല്‍ക്കാര്‍ സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നു. കശുവണ്ടി വ്യാപാരവുമായി ബന്ധപ്പെട്ട ഇടനിലക്കാരനാണ് മധുസൂദനന്‍ പിള്ള. ഇയാള്‍ മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കുന്നതു പതിവാണ്. കവിതയുടെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. താന്‍ വിഷാദരോഗത്തിനു ചികിത്സയിലാണെന്ന് മധുസൂദനന്‍ പൊലീസിനു മൊഴി നല്‍കി.
Related News