l o a d i n g

ഗൾഫ്

സംഗീതവും സൗന്ദര്യവും ഒത്തിണങ്ങിയ സ്വരലയ കലാവേദി സന്ധ്യ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 24, 2025

ജിദ്ദ: സ്വരലയ കലാവേദി സംഘടിപ്പിച്ച സംഗീത സന്ധ്യ പ്രവാസി സമൂഹത്തിന്റെ ഹൃദയം തൊട്ടു. കലാസൗഹൃദത്തിന്റെയും സംഗീതത്തിന്റെയും മായാജാലത്തില്‍ മുഴുകിയ പരിപാടി, ഗാനങ്ങളും സാഹിത്യ സൗന്ദര്യവും കൊണ്ട് പുത്തന്‍ അനുഭവമായി.

പ്രസിദ്ധ സംവിധായകന്‍ ഷാഫി എപ്പിക്കാട് പരിപാടിയില്‍ പങ്കെടുക്കുകയും, സംഗീതപ്രേമികളുടെ ഹൃദയത്തില്‍ ഓര്‍മ്മകള്‍ തഴയ്ക്കുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്തു. നാസര്‍ മോങ്ങം, കമറുദ്ദീന്‍, മുംതാസ്, ആയിഷ, റൈസ, കദീജ ടീച്ചര്‍, മന്‍സൂര്‍ നിലമ്പൂര്‍, ഷബനം ജെബി, കിഷോര്‍ എന്നിവര്‍ അവതരിപ്പിച്ച ഗാനങ്ങള്‍ ഹൃദ്യമായിരുന്നു.

പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം കബീര്‍ കൊണ്ടോട്ടി നിര്‍വഹിച്ചു. ഇ കെ ബാദുഷ അധ്യക്ഷത വഹിച്ചു. നാസര്‍ മോങ്ങം സ്വാഗതവും ഷാജി നന്ദിയും പറഞ്ഞു.

കിഷോര്‍, കമറുദ്ദീന്‍, മറിയം ടീച്ചര്‍, റജിയ ബീരാന്‍, ഖാജാ എഞ്ചിനീയര്‍, ഹസ്സന്‍ യമഹ, അഷ്റഫ് ചുക്കാന്‍, ജാഫര്‍ മാഹി, മുനീര്‍ താനൂര്‍, സലാം റയാന്‍ ഫിറ്റ്നെസ് സെന്റര്‍, മുസ്തഫ, ശ്രീജ ശ്രീധരന്‍, ബീഗം ഖദീജ, ജ്യോതി ബാബു, സിയാദ് അബ്ദുള്ള എന്നിവരും പരിപാടിയില്‍ പങ്കുചേര്‍ന്നു.

സാഹിത്യപ്രവര്‍ത്തകനായ ബഷീര്‍ ഗാനരചന അവതരിപ്പിച്ചു. ഗാനത്തിലൂടെ കലാവേദിയുടെ ആത്മാര്‍ത്ഥ ശ്രമവും സൃഷ്ടിപരമായ സ്നേഹവും ഹൃദയസ്പര്‍ശിയായി പ്രതിഫലിച്ചു. ശ്രീജ ശ്രീധരന്‍ കൊറിയോഗ്രാഫര്‍ ചെയ്ത ഡാന്‍സ് സദസ്സിന് മാറ്റുകൂട്ടി.

സംഗീതം, സാഹിത്യം, പ്രവാസി പങ്കാളിത്തം എല്ലാം ചേര്‍ന്ന സന്ധ്യ ജിദ്ദയിലെ കലാസൗഹൃദത്തിന്റെയും സാംസ്‌കാരിക പാരമ്പര്യത്തിന്റെയു മറ്റൊരു അനുഭവമായി മാറി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026