l o a d i n g

ഗൾഫ്

സ്വകാര്യ സ്പോര്‍ട്സ് കേന്ദ്രങ്ങളില്‍ 15% തൊഴില്‍ സ്വദേശിവത്കരണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 25, 2025

റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യമേഖലയിലെ സ്പോര്‍ട്സ് കേന്ദ്രങ്ങളിലും ജിമ്മുകളിലും 15% തൊഴില്‍ സ്വദേശിവത്കരണം നടപ്പാക്കാന്‍ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്പോര്‍ട്സ് മന്ത്രാലയവുമായി സഹകരിച്ച് തീരുമാനമെടുത്തു. നവംബര്‍ 18 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു.

നാലോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ ഈ സ്വദേശിവത്കരണ നിരക്ക് ബാധകമാകും. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പൗരന്മാര്‍ക്ക് കൂടുതല്‍ പ്രോത്സാഹനജനകവും ഉല്‍പാദനക്ഷമവുമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.

പുരുഷന്മാരുടെയും സ്ത്രീകളുടെയും സ്പോര്‍ട്സ് കേന്ദ്രങ്ങളിലെയും ജിമ്മുകളിലെയും 12 തസ്തികകള്‍ സ്വദേശിവത്കരിക്കുന്നതില്‍ ഉള്‍പ്പെടുന്നു. അവയില്‍ ചിലത് താഴെ നല്‍കുന്നു:

-സ്‌പോര്‍ട്‌സ് കോച്ച്

-പ്രൊഫഷണല്‍ ഫുട്‌ബോള്‍ കോച്ച്

-സ്‌പോര്‍ട്‌സ് സൂപ്പര്‍വൈസര്‍

-പ്രൈവറ്റ് സ്‌പോര്‍ട്‌സ് കോച്ച്

-പ്രൊഫഷണല്‍ അത്ലറ്റിക്‌സ് കോച്ച്

ഈ തീരുമാനം സ്വകാര്യമേഖലയില്‍ നല്‍കുന്ന കായിക സേവനങ്ങളുടെ നിലവാരം വര്‍ദ്ധിപ്പിക്കാനും കായിക കേന്ദ്രങ്ങളില്‍ കൂടുതല്‍ പ്രൊഫഷണല്‍ അന്തരീക്ഷം സൃഷ്ടിക്കാനും സഹായിക്കുമന്നാണ് കരുതുന്നത്.

സൗദി പൗരന്മാരെ നിയമിക്കാന്‍ സ്ഥാപനങ്ങളെ സഹായിക്കുന്നതിന് ആവശ്യമായ സഹായ പദ്ധതികള്‍ നല്‍കുന്നുണ്ട്. റിക്രൂട്ട്മെന്റ്, പരിശീലനം, യോഗ്യതാ നിര്‍ണ്ണയം, തൊഴില്‍, ജോലിസ്ഥിരത എന്നിവയ്ക്കുള്ള പിന്തുണ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, സ്വദേശിവത്കരണ പിന്തുണാ പരിപാടികള്‍ക്കും 'ഹദഫ്' ഫണ്ടില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ക്കും മുന്‍ഗണന ലഭിക്കും.

തീരുമാനത്തിന്റെ വിശദാംശങ്ങളും ലക്ഷ്യമിടുന്ന തസ്തികകളും വിശദീകരിക്കുന്ന നടപടിക്രമ ഗൈഡ് മന്ത്രാലയം വെബ്‌സൈറ്റില്‍ പുറത്തിറക്കിയിട്ടുണ്ട്. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമപരമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും അതിനാല്‍ സ്ഥാപനങ്ങള്‍ നിയമങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026