l o a d i n g

ഗൾഫ്

സൗദിയില്‍ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും ഡ്രസ് കോഡ് വരുന്നു; കരട് ചട്ടങ്ങള്‍ പുറത്തിറക്കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 27, 2025

റിയാദ്: സൗദി അറേബ്യയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പിന്നാലെ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും വസ്ത്രധാരണ ചട്ടം (Dress Code) ഏര്‍പ്പെടുത്താനൊരുങ്ങി മാനവവിഭവ ശേഷി മന്ത്രാലയം. ഇതിനായുള്ള കരട് ചട്ടങ്ങള്‍ മന്ത്രാലയം പുറത്തിറക്കി. തൊഴിലിടങ്ങളില്‍ പാലിക്കേണ്ട വസ്ത്രധാരണ രീതികളെക്കുറിച്ചും പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ചുമുള്ള നിര്‍ദ്ദേശങ്ങളാണ് ഇതിലുള്ളത്.

പൊതുജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമായിരിക്കും നിയമം പ്രാബല്യത്തില്‍ വരിക. നിലവില്‍ പൊതുജനാഭിപ്രായം തേടുന്നതിനായി മന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍ നിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്: പുരുഷ ജീവനക്കാര്‍ ജോലി സമയത്തും ഔദ്യോഗിക പരിപാടികളിലും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോഴും സൗദി ദേശീയ വസ്ത്രം ധരിക്കല്‍ നിര്‍ബന്ധമാക്കും. വിദേശികളായ ജീവനക്കാര്‍ നിര്‍ബന്ധമായും ഫോര്‍മലായ വസ്ത്രങ്ങള്‍ ധരിച്ചിരിക്കണം. വീടുകളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള കാഷ്വല്‍ വസ്ത്രങ്ങള്‍ ജോലിസ്ഥലത്ത് അനുവദിക്കില്ല.

സ്ത്രീകള്‍ ശരീരം മറയ്ക്കുന്ന മാന്യമായ വസ്ത്രങ്ങള്‍ ധരിക്കണം. സുതാര്യമായതോ , അമിതമായി ഇറുകിയതോ ആയ വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല. സ്ഥാപനങ്ങളില്‍ ഔദ്യോഗിക യൂണിഫോം നിലവിലുണ്ടെങ്കില്‍, അത് പുതിയ ചട്ടങ്ങള്‍ പാലിച്ചുകൊണ്ടുള്ളതായിരിക്കണം.

വസ്ത്രധാരണത്തിന് പുറമെ ജീവനക്കാരുടെ പെരുമാറ്റത്തിലും ശുചിത്വത്തിലും പാലിക്കേണ്ട കാര്യങ്ങളും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വസ്ത്രവും ശരീരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. രാഷ്ട്രീയമോ, ആശയപരമോ ആയ സന്ദേശങ്ങളുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല. സൗദി അറേബ്യയുടെ മൂല്യങ്ങള്‍, പാരമ്പര്യം, സംസ്‌കാരം എന്നിവയ്ക്ക് നിരക്കാത്ത പെരുമാറ്റം തൊഴിലിടങ്ങളില്‍ അനുവദിക്കില്ല. രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന പ്രവൃത്തികള്‍ ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ല.

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഡ്രസ് കോഡ് ലംഘിച്ചാല്‍ തൊഴില്‍ നിയമപ്രകാരം സ്ഥാപനത്തിനായിരിക്കും മന്ത്രാലയം പിഴ ചുമത്തുക. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കെതിരെ നിയമാനുസൃതമായ അച്ചടക്ക നടപടികളും സ്വീകരിക്കും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026