l o a d i n g

ഗൾഫ്

പിന്നാക്ക രാഷ്ട്രങ്ങളുടെ കായിക വികസനത്തിന് സൗദിയും ഫിഫയും കൈകോര്‍ക്കുന്നു; ഒരു ബില്യണ്‍ ഡോളറിന്റെ സഹായ പദ്ധതി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 27, 2025

റിയാദ്: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളിലെ കായിക മേഖലയുടെ സമഗ്ര വികസനത്തിനായി വമ്പന്‍ പദ്ധതി പ്രഖ്യാപിച്ച് സൗദി അറേബ്യ. അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷനായ ഫിഫയുമായി സഹകരിച്ച് ഒരു ബില്യണ്‍ ഡോളറിന്റെ (ഏകദേശം 8,300 കോടിയിലധികം രൂപ) പദ്ധതികളാണ് സൗദി നടപ്പാക്കുക.

സൗദി ഫണ്ട് ഫോര്‍ ഡെവലപ്മെന്റിന്റെ (SFD) കീഴിലാണ് ഈ സഹായപദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. അവികസിത, വികസ്വര രാജ്യങ്ങളില്‍ പദ്ധതി നടപ്പാക്കുന്നതിലൂടെ കായികരംഗത്തെ വലിയ മുന്നേറ്റമാണ് സൗദി ലക്ഷ്യമിടുന്നത്. പുതിയ പദ്ധതിക്ക് കീഴില്‍ ഫുട്ബോളുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്തലിനായിരിക്കും മുന്‍തൂക്കം നല്‍കുക. ചെറുപ്പക്കാരെ കായിക മേഖലയിലേക്ക് ആകര്‍ഷിക്കാനും അവരുടെ കഴിവുകള്‍ വികസിപ്പിക്കാനുമുള്ള പദ്ധതികളും കായിക സംവിധാനങ്ങള്‍ വഴി സാമ്പത്തിക വളര്‍ച്ച ഉറപ്പുവരുത്താനുള്ള പദ്ധതികളും ഇതിലുള്‍പ്പെടുന്നു. കൂടാതെ അന്താരാഷ്ട്ര ഫുട്ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ ഇത്തരം രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

''ഫുട്ബോള്‍ എന്ന ആഗോള വികാരത്തെ പിന്നാക്ക രാഷ്ട്രങ്ങളിലേക്ക് കൂടി എത്തിക്കുകയാണ് ഈ സംയുക്ത സംരംഭത്തിലൂടെ ഉദ്ദേശിക്കുന്നത്,'' ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പ്രസ്താവനയില്‍ അറിയിച്ചു.

നിലവില്‍ ഫുട്‌ബോള്‍, ഫോര്‍മുല വണ്‍ റേസിംഗ്, ബോക്‌സിങ്, ഗോള്‍ഫ് ഉള്‍പ്പടെയുള്ള വിവിധ ആഗോള കായിക ഇനങ്ങളില്‍ സൗദി അറേബ്യ വലിയ നിക്ഷേപങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. സമാനമായി, സൗദി ഫണ്ട് ഫോര്‍ ഡെവലപ്മെന്റ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പിന്നോക്ക രാഷ്ട്രങ്ങളെ വികസനത്തിലേക്ക് എത്തിക്കുന്നതില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026